അരമണിക്കൂർ പോലും തുടർച്ചയായി ഇരുന്നുകൂടാ; ആരോഗ്യം തകർക്കുന്നത് ആധുനികകാല ജോലികൾ

Webdunia
ശനി, 8 സെപ്‌റ്റംബര്‍ 2018 (13:29 IST)
പുതിയ കാലത്തെ ജോലികൾ എങ്ങനെ ആരോഗ്യത്തെ ഇല്ലാതക്കുന്നു എന്നതാണ് കഴിഞ്ഞ കുറാച്ച് കാലങ്ങളായുള്ള പഠനങ്ങളിൽ നിന്നും വ്യക്തമാകുന്നത്. ഇപ്പോഴിതാ തുടർച്ചയായി ഇരുന്നു ജോലി ചെയ്യുന്നത് മാരക ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും എന്നാണ് പുതിയ പഠനം കണ്ടെത്തിയിരിക്കുന്നത്.
 
അരമണിക്കൂർ നേരംപോലും തുടർച്ചയായി ഇരുന്ന് ജോലി ചെയ്യുന്നത് ആരോഗ്യത്തെ സാരമായി തന്നെ ബാധിക്കുന്നതായി അമേരിക്കൻ ജേർണൽ ഓഫ് നേഴ്സസിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. പ്രമേഹവും, ഹൃദയ സംബന്ധമായ രോഗങ്ങളും കൂടുതലായി വരുന്നതിന് കാരണം ഉരുന്നുകൊണ്ടുള്ള ജോലികൾ ആണെന്ന് പഠനം പറയുന്നു.  
 
തുടർച്ചയായ ഇരിപ്പ് ഒഴിവക്കുക എന്നതാണ് ഇതിന് പരിഹാരമായി പഠനം നിർദേശിക്കുന്നത്. ഇടവേളകളിൽ അൽപനേരം എഴുന്നേറ്റ് നിൽക്കുക. നടക്കുക എന്നത് പ്രശ്നങ്ങളെ ഒരു പരിധി വരെ ചെറുക്കാൻ സഹായിക്കും. ഇരുന്നുകൊണ്ടുള്ള ജോലി സ്ത്രീകൾക്കാണ് കൂടുതൽ പ്രശ്നങ്ങൾ സൃഷീക്കുക. അണ്ഡാശയത്തിലെയും ഗർഭപാത്രത്തിലെയും ക്യാൻസറിനും ഇത് കാരണമാകും എന്നും പഠനം പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article