കുളിക്കുമ്പോൾ സോപ്പിന് പകരം ഉപയോഗിക്കാൻ പറ്റിയ ഒന്നാണ് ചെറുപയർ പൊടി. ശരീരത്തിനുണ്ടാകുന്ന പല അലർജികളിൽ നിന്നും ഇത് നമ്മെ രക്ഷിക്കും. സോപ്പ് പലർക്കും ഉപയോഗിക്കാൻ പറ്റില്ല. ഇത് ദേഹത്ത് പുരട്ടി കുറച്ച് സമയം കഴിഞ്ഞതിന് ശേഷമാണ് കുളിക്കേണ്ടത്.
ചെറുപയറിൽ അടങ്ങിയിരിക്കുന്ന കോപ്പർ ശരീരത്തിലെ ചുളിവുകളെല്ലാം മാറ്റി ചർമ്മം മിനുസമുള്ളതാക്കാൻ സഹായിക്കുന്നു. കറുത്ത പാടുകളും ഇതുപയോഗിച്ച് മാറ്റാൻ കഴിയും. സ്ഥിരമായി ചെറുപയർ ഉപയോഗിക്കുകയാണെങ്കിൽ തീർച്ചയായും അതിന്റെ മാറ്റം വളരെ വലുതായിരിക്കും.
കൂടാതെ, ചെറുപയറില്‍ അടങ്ങിയിരിക്കുന്ന കോപ്പര്‍ തലയോട്ടിയിലെ ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു . കോപ്പര്‍ ശരീരത്തിന് ആവശ്യമായ . ഇരുമ്പ്, കാത്സ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കള്‍ ലഭ്യമാകുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുന്നു. ഒപ്പംതന്നെ, വരണ്ട മുടി, മുടി കൊഴിച്ചിൽ, താരന്‍ , അകാല നിര തുടങ്ങിയ എല്ലാ പ്രശ്നങ്ങൾക്കും ചെറുപയർ പരിഹാരമാണ്.