അസാധാരണമാം വിധം മരണനിരക്ക് ഉയര്‍ത്താന്‍ കഴിയുന്ന അപകടകാരിയായാണ് മ്യൂട്ടേഷന്‍ സംഭവിച്ച എച്ച്5എന്‍1 വൈറസ്. വൈറസിനെ കൈകാര്യം ചെയ്യുന്നതില്‍ ചെറിയ പാളിച്ച സംഭവിച്ചാല്‍ തന്നെ അത് വേഗം ലോകം മുഴുവന്‍ പടരാന്‍ സാധ്യതയുള്ളതായി ശാസ്ത്രജ്ഞര്‍ പറയുന്നു. നിലവില്‍ കൊവിഡ് മരണനിരക്ക് വെറും 0.1 ശതമാനം മാത്രമാണ്. കൊവിഡ് മഹാമാരിയുടെ തുടക്കത്തില്‍ മരണനിരക്ക് 20 ശതമാനം ആയിരുന്നു. പക്ഷിപ്പനി ബാധിതരിലെ ഉയര്‍ന്ന മരണനിരക്ക് ആശങ്കയുളവാക്കുന്നതാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.