ലോകത്ത് ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന ഒരു വേദന സംഹാരിയാണ് പാരസെറ്റമോള്‍. താരതമ്യേന സുരക്ഷിതമായ മരുന്നാണെങ്കിലും പാരസെറ്റമോള്‍ വെറുതെ ഉപയോഗിക്കുന്നതില്‍ ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. 500, 650 എം ജി അളവിലാണ് നമുക്ക് പാരസെറ്റമോള്‍ സാധാരണയായി ലഭിക്കുന്നത്.
24 മണിക്കൂറിനുള്ളില്‍ നാല് ഗ്രാം പാരസെറ്റമോളാണ് പരമാവധി അനുവദനീയമായ അളവ്. അതിലും കൂടുന്നത് ഓവര്‍ ഡോസ് ഉണ്ടാക്കും. ഇത് കരളിനെ ഗുരുതരമായി ബാധിക്കും. മുതിര്‍ന്നവര്‍ക്ക് 500 മില്ലിഗ്രാം ഗുളികകള്‍ 24 മണിക്കൂറിനുള്ളില്‍ 4 തവണ കഴിക്കാം. ഒരു തവണ ഗുളിക കഴിച്ചാല്‍ 4 മണിക്കൂര്‍ കഴിഞ്ഞാലെ അടുത്ത ഗുളിക കഴിക്കാന്‍ പാടുള്ളു. 50 കിലോഗ്രാമിന് താഴെ ശരീരഭാരമുള്ള പ്രായപൂര്‍ത്തിയായ ആളാണെങ്കില്‍ മരുന്ന് കഴിക്കും മുന്‍പ് ഡോക്ടറെ സമീപിക്കേണ്ടതാണ്.