പാരസെറ്റമോൾ ഉൾപ്പടെ 800ലധികം മരുന്നുകളുടെ വില ഇന്ന് മുതൽ വർധിക്കും

അഭിറാം മനോഹർ

തിങ്കള്‍, 1 ഏപ്രില്‍ 2024 (17:42 IST)
പാരസെറ്റമോള്‍,അസിത്രോമൈസിന്‍ തുടങ്ങിയ അവശ്യമരുന്നുകളുടെ വില ഏപ്രില്‍ 1 മുതല്‍ വര്‍ധിക്കുമെന്ന് വ്യക്തമാക്കി നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി. വേദനസംഹാരികള്‍,ആന്റി ബയോട്ടിക്കുകള്‍,പകര്‍ച്ച വ്യാധികള്‍ തടയുന്നതിനുള്ള മരുന്നുകള്‍ തുടങ്ങിയവയുടെ വിലയും വര്‍ധിക്കും.
 
പാരസെറ്റമോള്‍,അസിത്രോമൈസിന്‍,വിറ്റാമിനുകള്‍,കൊവിഡ് 19 അണുബാധ ചികിത്സിക്കുന്നതിനുള്ള ചില മരുന്നുകള്‍, അമോക്‌സിസില്ലിന്‍,ആംഫോട്ടെറിസിന്‍ ബി,ബെന്‍സോയില്‍ പെറോക്‌സൈഡ്,സെഫാഡ്രോക്‌സിന്‍,സെറ്റിറൈസില്‍,ഫോളിക് ആസിഡ്,ഡെക്‌സമെതസോണ്‍ തുടങ്ങി 800ലധികം മരുന്നുകളുടെ വിലയാകും വര്‍ധിക്കുക. 2022 23 കലണ്ടര്‍ വര്‍ഷത്തെ മൊത്തവില സൂചികയിലെ മാറ്റത്തിനനുസരിച്ചാകും വര്‍ധനവ്. 2024 മാര്‍ച്ച് 27ലെ അറിയിപ്പ് പ്രകാരം മൊത്തവില സൂചിക അടിസ്ഥാനമാക്കി മരുന്ന് നിര്‍മാതാക്കള്‍ക്ക് എംആര്‍പി വര്‍ദ്ധിപ്പിക്കാം. ഇങ്ങനെ വര്‍ധിപ്പിക്കുന്നതിന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍