ആമാശയത്തില്‍ കാന്‍സര്‍ വരുന്നവരുടെ എണ്ണം ഇന്ത്യയില്‍ കൂടുതല്‍, കാരണം ഇതാണ്

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 27 മാര്‍ച്ച് 2024 (17:02 IST)
അമിതമായ ജങ്ക് ഫുഡ് ഉപയോഗം, സമ്മര്‍ദ്ദം, ആനാരോഗ്യകരമായ ജീവിത ശൈലി, ജനിതകം എന്നിവയാണ് ആമാശയ കാന്‍സര്‍ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണങ്ങള്‍. ആമാശയ കാന്‍സറിനെ ഗാസ്ട്രിക് കാന്‍സറെന്നും അറിയപ്പെടും. പുരുഷന്മാരില്‍ സാധാരണമായി കാന്‍സറുകളില്‍ അഞ്ചാം സ്ഥാനത്താണ് ആമാശയ കാന്‍സര്‍. സ്ത്രീകളില്‍ ഇത് ഏഴാം സ്ഥാനത്താണ്. 
 
വിദേശരാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ ഇത്തരം കാന്‍സറിന്റെ എണ്ണം വളരെ കൂടുതലാണ്. സാധാരണയായി 50വയസിനു മുകളില്‍ പ്രായമുള്ളവരിലാണ് ഇത് കാണപ്പെടുന്നത്. ഇന്ത്യന്‍ ഭക്ഷണങ്ങളില്‍ കൂടുതല്‍ എരിവും ഉപ്പും മസാലകളും ചേരുന്നുണ്ട്. ഇന്ത്യക്കാരില്‍ കാന്‍സര്‍ കൂടുന്നതിന് ഇത് പ്രധാനകാരണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍