ഉറങ്ങാന്‍ തലയിണ അത്യാവശ്യമാണോ?

രേണുക വേണു
വെള്ളി, 5 ഏപ്രില്‍ 2024 (16:55 IST)
സുഗമമായ ഉറക്കത്തിനു തലയിണ കൂടിയേ തീരൂ. എന്നാല്‍ തലയിണ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം. 
 
മലര്‍ന്നു കിടക്കുന്നതിനു പകരം ഒരുവശം ചരിഞ്ഞു കിടക്കുന്നതാണ് നല്ലത് 
 
തല കൂടുതല്‍ ഉയര്‍ത്തി വയ്ക്കുമ്പോള്‍ കൂര്‍ക്കം വലിയുണ്ടാകും 
 
മലര്‍ന്നു കിടന്നു ഉറങ്ങുന്നവര്‍ തലയിണ ഉപയോഗിക്കാതിരിക്കുകയാണ് നല്ലത് 
 
ചരിഞ്ഞു കിടക്കുമ്പോള്‍ ചെറിയ, കട്ടി കുറഞ്ഞ തലയിണ ഉപയോഗിക്കാം 
 
കട്ടി കൂടിയ തലയിണ പലപ്പോഴും കഴുത്ത് വേദനയ്ക്ക് കാരണമാകും 
 
രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ ഒരു തലയിണ ഉപയോഗിക്കരുത് 
 
തലയിണ കവറുകള്‍ ആഴ്ചയിലൊരിക്കല്‍ കഴുകുന്നത് നല്ലതാണ് 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article