കുട്ടികളില്‍ മരണകാരണമാകുന്ന രോഗങ്ങളില്‍ പ്രധാനപ്പെട്ട രോഗമാണ് കാന്‍സര്‍. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ലോകത്തിലെ കാന്‍സര്‍ ബാധിതരായി കുട്ടികളില്‍ 20ശതമാനവും ഇന്ത്യയിലാണ്. കൂട്ടികളില്‍ സാധാരണയുണ്ടാകുന്ന കാന്‍സര്‍ ലുക്കീമിയ ആണ്. കാന്‍സര്‍ ബാധിതരായ കുട്ടികളില്‍ ഏകദേശം 33 ശതമാനവും ലുക്കീമിയ ആണ്. 20 ശതമാനം ബ്രെയിന്‍ ട്യൂമര്‍ ആണ്.