രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്നത് വിറ്റാമിന്‍ K2; വിറ്റാമിന്‍ K2 ധാരാളമുള്ള ഭക്ഷണങ്ങള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 19 സെപ്‌റ്റംബര്‍ 2024 (14:31 IST)
രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്നത് വിറ്റാമിന്‍ K2 ആണ്. ഇത്തരത്തില്‍ മുറിവിലൂടെ അമിതമായി രക്തം പോകുന്നത് ഇത് തടയുന്നു. മുറിവുകള്‍ വേഗത്തില്‍ ഉണങ്ങാനും ഇത് സഹായിക്കും. ചില ഭക്ഷണങ്ങളില്‍ ധാരാളം വിറ്റാമിന്‍ കെ2 അടങ്ങിയിട്ടുണ്ട്. ഇത്തരം ഭക്ഷണങ്ങളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇതില്‍ ഏറ്റവും മികച്ചത് ഫെര്‍മന്റ് ചെയ്ത സോയാബീന്‍ ആണ്. ഇതില്‍ ധാരാളം വിറ്റാമിന്‍കെ 2 ഉണ്ട്. മറ്റൊന്ന് ചീസ് ആണ്. ചീസില്‍ കെ2വിനെ കൂടാതെ വിറ്റാമിന്‍ എ, കാല്‍സ്യം, പ്രോട്ടീന്‍ എന്നിവയും ധാരാളം അടങ്ങിയിരിക്കുന്നു.
 
ഈല്‍ മത്സ്യത്തിലും ധാരാളം കെ2 വിറ്റാമിന്‍ ഉണ്ട്. നൂറുഗ്രാം ഈലില്‍ 60മൈക്രോ ഗ്രാം വിറ്റാമിന്‍ കെ2 അടങ്ങിയിരിക്കുന്നു. ബീഫിന്റെ ലിവറിലും ധാരാളമായി ഈ വിറ്റാമിന്‍ ഉണ്ട്. മുട്ടയിലെ മഞ്ഞ, ചിക്കന്‍, ബട്ടര്‍ എന്നിവയാണ് മറ്റു ഭക്ഷണങ്ങള്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍