എണ്ണ ഭക്ഷണത്തിന്റെ അളവ് കൂടുമ്പോള്‍ ശരീരത്തിലേക്ക് എത്തുന്ന കൊഴുപ്പിന്റെ അളവും വര്‍ധിക്കുന്നു. അമിതമായ രീതിയില്‍ ശരീരത്തില്‍ ഓയിലിന്റെ അംശം എത്തുന്നത് വയറുവേദന, വയറുവീര്‍പ്പ്, വയറിളക്കം, ഓക്കാനം എന്നിവയിലേക്ക് നയിക്കുന്നു.
എണ്ണ അമിതമായി ശരീരത്തിലേക്ക് എത്തിയാല്‍ ചര്‍മത്തില്‍ കുരുക്കള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. എണ്ണമയമുള്ള ചര്‍മമുള്ളവരില്‍ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കും. ഓയില്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ടൈപ്പ് 2 പ്രമേഹ സാധ്യത വര്‍ധിപ്പിക്കുന്നു. എണ്ണ അമിതമായി ശരീരത്തിലേക്ക് എത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ നില ഉയര്‍ത്തും.