ഏകാന്തത 12 സിഗരറ്റ് ഒരുമിച്ച് വലിക്കുന്നതിനേക്കാൾ ഹാനികരമെന്ന് പഠനം

അഭിറാം മനോഹർ

ചൊവ്വ, 26 മാര്‍ച്ച് 2024 (19:23 IST)
മനുഷ്യന്റെ ആരോഗ്യത്തിന് 12 സിഗരറ്റ് ഒരുമിച്ച് വലിക്കുന്നതിനേക്കാള്‍ അപകടകരമാണ് ഏകാന്തത ഉണ്ടാക്കുന്നതെന്ന് പഠനം. നിസാരമായി തോന്നാമെങ്കിലും വൈകും തോറും സങ്കീര്‍ണ്ണമാകുന്ന അവസ്ഥയാണിതെന്നും പഠനത്തില്‍ പറയുന്നു. അമേരിക്കയില്‍ റിജെവന്‍സ്ട്രീഫ് ഇന്‍സ്റ്റിട്യൂട്ടിലെയും ഇന്ത്യാന യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെദിസിനിലെയും ഗവേഷകരാണ് പഠനത്തില്‍ പിന്നില്‍.
 
പുകവലി,മദ്യപാനം തുടങ്ങിയ ലഹരിപ്പിടിപ്പിക്കുന്ന ദുശീലങ്ങള്‍ വരുത്തുന്ന അപകടത്തേക്കാള്‍ വലുതാണ് ഏകാന്തത ആരോഗ്യത്തിനുണ്ടാക്കുന്ന ദോഷങ്ങളെന്ന് പഠനത്തില്‍ ചൂണ്ടികാണിക്കുന്നത്. മുതിര്‍ന്നവരില്‍ നാലു പേരില്‍ ഒരാള്‍ക്ക് എന്ന നിലയിലും കൗമാരാക്കാരില്‍ 5 മുതല്‍ 15 ശതമാനം വരെയും സാമൂഹിക ഏകാന്തത അനുഭവിക്കുന്നതായാണ് പഠനങ്ങള്‍ പറയുന്നത്. പുകവലി,മദ്യപാനം തുടങ്ങിയ ദുശീലങ്ങള്‍ പോലെ ഏകാന്തതയെയും പരിഗണിക്കണമെന്നും ഹൃദ്രോഗങ്ങള്‍ വര്‍ധിക്കാനും ശരീരത്തിന്റെ പ്രതിരോധ ശെഷി കുറയാനും ഏകാന്തത കാരണമാകും. പ്രായമായവരില്‍ ഇത് കൂടുതല്‍ വഷളാവാന്‍ സാധ്യതയുള്ളതായും ഗവേഷകര്‍ പഠനത്തില്‍ ചൂണ്ടികാണിക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍