രാജ്യത്ത് ഗ്രീൻ ഫംഗസ് വീണ്ടും സ്ഥിരീകരിച്ചു, പഞ്ചാബിലെ ആദ്യ കേസ്

Webdunia
ഞായര്‍, 20 ജൂണ്‍ 2021 (10:24 IST)
രാജസ്ഥാന് പിന്നാലെ രാജ്യത്ത് വീണ്ടും ഗ്രീൻ ഫംഗസ് ബാധ റിപ്പോർട്ട് ചെയ്‌തു. പഞ്ചാബിലെ ജലന്ധറിലാണ് ഗ്രീൻ ഫംഗസ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.
 
കൊവിഡ് മുക്തനായി ചികിത്സയിൽ കഴിയുന്ന 62കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ ജലന്ധറിലെ സിവിൽ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. നേരത്തെ രാജസ്ഥാനിൽ 34കാരനിലാണ് ഗ്രീൻ ഫംഗസ് റിപ്പോർട്ട് ചെയ്‌തത്. കഴിഞ്ഞ 2 മാസമായി കൊവിഡ് ബാധിതനായി ചികിത്സയിലാ‌യിരുന്നു ഇയാൾ. ബ്ലാക്ക് ഫംഗസ് ആണെന്നാണ് ആദ്യം കരുതിയതെങ്കിലും പിന്നീട് നടത്തിയ പരിശോധനയിലാണ് ഗ്രീൻ ഫം‌ഗസ് ആണെന്ന് സ്ഥിരീകരിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article