മുന്തിരി കഴിച്ചാൽ അൽ‌ഷിമേഴ്സിനെ പെടിക്കേണ്ട

Webdunia
വ്യാഴം, 26 ഏപ്രില്‍ 2018 (12:46 IST)
മുന്തിരി നിത്യവും കഴിക്കുന്നത് അൽ‌ഷിമേഴ്സ് രോഗം വരാ‍തെ സംരക്ഷിക്കുമെന്ന് പഠനം. ഓർമ്മ നഷ്ടപ്പെടുന്നവരിൽ നടത്തിയ പഠനമാണ്. മുന്തിരിക്ക് ഓർമ്മ നില നിർത്താനുള്ള കഴിവുണ്ട് എന്ന് കണ്ടെത്തിയത്. യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ നടത്തിയ പഠനത്തിലാണ് ഓർമ്മ ശക്തി കുറയുന്നത് തടയാൻ മുന്തിരിക്കാവുമെന്ന്‌ കണ്ടെത്തിയത്. 
 
തലച്ചോറിന്റെ ചില ഭാഗത്തെ മെറ്റബോളിക്ക് പ്രവർത്തനം കുറയുന്നത് അൽ‌ഷിമേഴ്സിനു കാരണമാകാറുണ്ട്. ശരീരത്തിലെ മെറ്റബോളിസത്തെ മെച്ചപ്പെടുത്താൻ മുന്തിരിക്ക് കഴിവുള്ളതിനാലാണ്. ഓർമ്മ ശക്തി കുറയാതെ സംരക്ഷിക്കാൻ കാരണമാകുന്നത് എന്നാണ് പഠനത്തിലെ കണ്ടെത്തൽ.
 
മുന്തിരിയിൽ അടങ്ങിയിരിക്കുന്ന പഥാർത്ഥമായ പോളി വിനോൽ ഫ്രീ പ്ലേസെബോ പൌഡർ രൂപത്തിലും ഗ്രേപ് പൌഡറും ഓർമ്മ നഷ്ടപ്പെടുന്ന രോഗികൾക്ക് ആറു മാസത്തോളം നൽകിയാണ് പഠനം നടത്തിയത്.പഠനത്തിൽ അൽ‌ഷിമേഴ്സ് രോഗികളിൽ ഘട്ടം ഘട്ടമായി മാറ്റങ്ങൾ വന്നതായി പഠനം വ്യക്തമാക്കുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article