ഡ്രൈ ഫ്രൂട്ട്സ് കഴിച്ചാല്‍ അമിതവണ്ണമോ ?; ഈ സംശയം ഇനി വേണ്ട!

ബുധന്‍, 25 ഏപ്രില്‍ 2018 (14:44 IST)
ചില ഭക്ഷണങ്ങള്‍ നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പ്രായം നമ്മെ ബാധിക്കുന്നത് ഒരു പരിധി വരെയെങ്കിലും തടുക്കാന്‍ സഹായിക്കും. അക്കൂട്ടത്തില്‍ പെടുന്നതാണ് ഡ്രൈ ഫ്രൂട്ട്സ്. ഇവ ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ അമിതവണ്ണം ഉണ്ടാകുമോ എന്ന സംശയം നിലനില്‍ക്കുന്നുണ്ട്.

യൂറോപ്യന്‍ യൂണിയന്‍ ഓഫ് ന്യൂട്രീഷ്യനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഡ്രൈ ഫ്രൂട്ട്സ് കഴിച്ചാല്‍ അമിതവണ്ണം ഉണ്ടാവില്ലെന്ന് വ്യക്തമാക്കുന്നുണ്ട്. ഉണക്കപ്പഴങ്ങളില്‍ ധാരാളം ഊര്‍ജ്ജവും നല്ല കൊഴുപ്പും, പ്രോട്ടീനും, വൈറ്റമിനുകളും ധാതുക്കളും ഫോട്ടോ കെമിക്കലുകളും അടങ്ങിയിട്ടുണ്ട്. ആതിനാല്‍ അമിതവണ്ണം എന്ന ആശങ്ക വേണ്ടെന്നും പഠനം വ്യക്തമാക്കുന്നു.

പ്രായത്തെ നമുക്കു തടഞ്ഞു നിര്‍ത്താനാന്‍ കഴിയില്ലെങ്കിലും ആരോഗ്യത്തെയും ചര്‍മത്തെയും പ്രായം ബാധിക്കാതിരിക്കാനായി ശീലിക്കാവുന്ന ഒന്നാണ് ഉണക്കപ്പഴങ്ങള്‍. അതിനാല്‍ കൃത്യമായ ഇടവേളകളില്‍ ചിട്ടയോടെ ഡ്രൈ ഫ്രൂട്ട്സ് ശീലാമാക്കാവുന്നതാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍