രാജ്യത്ത് കൊവിഡ് രൂക്ഷമായി തുടരുന്ന 10 ജില്ലകളുടെ വിവരങ്ങള്‍ പുറത്ത് വിട്ട് കേന്ദ്രം

ശ്രീനു എസ്
ശനി, 3 ഏപ്രില്‍ 2021 (15:38 IST)
രാജ്യത്തെ കൊവിഡ് രോഗികളില്‍ 10.75 ശതമാനവും പൂനെയില്‍. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ ആകെ എണ്ണം 6,58,909 ആണ്. ഇതില്‍ കൊവിഡ് രൂക്ഷമായി നില്‍ക്കുന്ന പത്തു ജില്ലകളടെ ലിസ്റ്റാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ടിരിക്കുന്നത്. നിലവിലെ രാജ്യത്തെ സജീവ കൊവിഡ് കേസുകളില്‍ 50 ശതമാനവും ഈ ജില്ലകളിലാണ്.
 
പൂനെ, മുംബൈ, നാഗ്പൂര്‍, താനെ, നാസിക്, ബെംഗളൂരു അര്‍ബന്‍, ഔറംഗാബാദ്, ഡല്‍ഹി, അഹമ്മദ് നഗര്‍, നന്തേദ് എന്നിവിടങ്ങളിലാണ് കൊവിഡ് രൂക്ഷമായി തുടരുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article