കൂട്ടുകാരെ ഏപ്രില്‍ ഫൂളാക്കാന്‍ തൂങ്ങി മരിക്കുന്നതായി അഭിനയിച്ചു; ആലപ്പുഴയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

ശ്രീനു എസ്

വെള്ളി, 2 ഏപ്രില്‍ 2021 (20:15 IST)
കൂട്ടുകാരെ ഏപ്രില്‍ ഫൂളാക്കാന്‍ തൂങ്ങി മരിക്കുന്നതായി അഭിനയിച്ച പ്ലസ്ടു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ആലപ്പുഴയില്‍ തകഴി കേളമംഗലം തട്ടാരുപറമ്പില്‍ അജയന്റെ മകന്‍ സിദ്ധാര്‍ഥ് (17) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. സിദ്ധാര്‍ഥിന് അപകടം പറ്റിയത് ആദ്യം വീട്ടുകാര്‍ മനസിലാക്കിയില്ല. സഹോദരി നോക്കുമ്പോള്‍ ചലനമറ്റ സിദ്ധാര്‍ഥിനെയാണ് കണ്ടത്.
 
നാട്ടുകാരും പൊലീസും ചേര്‍ന്ന് സിദ്ധാര്‍ത്ഥിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൊബൈല്‍ ഫോണ്‍ ലൈവിലായിരുന്നു. ഫോണ്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍