അത്താഴത്തിനു ശേഷം കഴിക്കരുതാത്ത അഞ്ച് ഭക്ഷണങ്ങള്‍ ഇവയാണ്

Webdunia
ശനി, 5 ജനുവരി 2019 (12:18 IST)
അത്താ‍ഴം വലിച്ചുവാരി കഴിച്ചാല്‍ പലവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല. പൊണ്ണത്തടി, കൊളസ്ട്രോൾ എന്നിവയുടെ പ്രധാന കാരണം ഈ ശീലമാണ്.

അത്താഴത്തിനു ശേഷം സ്‌നാക്‍സ് കഴിക്കുന്ന ശീലം ഭൂരിഭാഗം പേരിലുമുണ്ട്. എരുവുള്ള ആഹാരം കഴിക്കുന്നവര്‍ മധുരം കഴിച്ചിട്ട് ഉറങ്ങുന്നതും സാധാരണമാണ്. എന്നാല്‍, ഈ ശീലം ശരീരത്തെ തകര്‍ക്കുമെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.

അത്താഴത്തിനു ശേഷം കഴിക്കാൻ പാടില്ലാത്ത അഞ്ച് ഭക്ഷണങ്ങൾ ഉണ്ടെന്നാണ് ഡോക്‍ടര്‍മാര്‍ പറയുന്നത്. പാസ്‌ത, ഐസ്ക്രീം, പിസ, ഡാർക്ക് ചോക്ലേറ്റ്, സോസേജ്, ബേക്കൻ ഹാം, ഹോട്ട്ഡോഗ്, സംസ്‌കരിച്ച ഇറച്ചി വിഭവങ്ങൾ എന്നിവ കഴിക്കരുതെന്നാണ് പഠനങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നത്.

കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനും പൊണ്ണത്തടിക്കും ഐസ്‌ക്രീം കാരണമാകുമ്പോള്‍ അസിഡിറ്റി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണ് പിസ. കാഫീൻ ധാരാളം അടങ്ങിയ ഡാർക്ക് ചോക്ലേറ്റ് ഉറക്കം നഷ്‌ടപ്പെടുത്തും. ഫാറ്റി ലിവറിനും കുടല്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും സംസ്‌കരിച്ച ഇറച്ചി വിഭവങ്ങള്‍ കാരണമാകും.

അനുബന്ധ വാര്‍ത്തകള്‍

Next Article