പ്രസവശേഷമുള്ള ലൈംഗികബന്ധം എന്നാകണമെന്ന ആശയക്കുഴപ്പമുള്ളവരാണ് ഭൂരിഭാഗം പേരും. സ്‌ത്രീകള്‍ക്കൊപ്പം പുരുഷന്മാരും ഇക്കര്യത്തില്‍ വ്യക്തമായ അറിവില്ലാത്തവരാണ്.
പ്രസവശേഷം ഡിപ്രഷനും സമ്മര്‍ദ്ദവും സ്‌ത്രീകളെ അലട്ടും. ഇതോടെ പുരുഷന്മാര്‍ സെക്‍സിനു തയ്യാറെടുക്കുമ്പോള്‍ സ്‌ത്രീകള്‍ നോ പറയുകയും ചെയ്യും. കുഞ്ഞിനെ ശ്രദ്ധിക്കേണ്ടി വരുന്നതോടെ നീണ്ടു നില്‍ക്കുന്ന സെക്‍സ് ഇല്ലാതാകുകയും ചെയ്യും. ഇത് ലൈംഗിക ജീവിതത്തെ ഗുരുതരമായി ബാധിക്കുകയും ചെയ്യും.
പ്രസവശേഷം സ്ത്രീകളില്‍ പല വിധത്തിലുള്ള ഹോര്‍മോണ്‍ മാറ്റങ്ങള്‍ ഉണ്ടാകുകയും ചെയ്യും. അമിതമായി ശരീരം തടിയ്‌ക്കുന്നതാണ് പ്രധാന പ്രശ്‌നം. സ്വകാര്യ ഭാഗങ്ങളിലെ വേദനയും അസ്വസ്‌ഥതയും ചില സ്‌ത്രീകളില്‍ കടുത്ത എതിര്‍പ്പിനു കാരണമാകും.
പ്രസവത്തിനു ശേഷം എന്ന് ലൈംഗികബന്ധം ആരംഭിക്കണമെന്ന കാര്യത്തില്‍ ഗൈനക്കോളജിസ്റ്റിന്റെ അഭിപ്രായം നിർബന്ധമായും തേടണം. പ്രസവശേഷം രണ്ടു മൂന്നു മാസം കഴിഞ്ഞ് ലൈംഗികബന്ധത്തിൽ ഏർപ്പെടാവുന്നതാണ്.
പ്രസവശേഷമുള്ള ആദ്യ ലൈംഗികബന്ധം വളരെ ശ്രദ്ധയോടെ വേണം. സ്‌ത്രീയുടെ അസൌകര്യങ്ങളും ബുദ്ധിമുട്ടുകളും തിരിച്ചറിയാനും മനസിലാക്കാനും ഭർത്താക്കന്മാര്‍ ശ്രദ്ധിക്കണം. ആയാസകരമായ പൊസിഷനുകള്‍ ഒഴിവാക്കുന്നതാണ് അഭികാമ്യം.
മുലയൂട്ടന്ന കാലത്ത് സ്‌തനങ്ങളില്‍ മുലപ്പാൽ കെട്ടിനിന്ന് നേരിയ വേദന അനുഭവപ്പെടാറുണ്ട്. ഇതല്ലാം ശ്രദ്ധിച്ചും പരിഹരിച്ചും വേണം ലൈംഗികബന്ധത്തിലേക്ക് കടക്കാന്‍. ഗൈനക്കോളജിസ്റ്റിന്റെ ഉപദേശം സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്.