പൊണ്ണത്തടിയും കുടവയറും കുറയ്‌ക്കണോ ?; ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കാം

Webdunia
തിങ്കള്‍, 26 ഓഗസ്റ്റ് 2019 (18:39 IST)
പൊണ്ണത്തടിയും കുടവയറും സ്വാഭാവിക ജീവിത രീതിക്ക് വിഘാതമാകുന്നതോടെയാണ് എല്ലാവരും ഭക്ഷണ കാര്യത്തില്‍ ശ്രദ്ധ ചെലുത്തുന്നതും വ്യായാമം ചെയ്യുന്നതും. ഇവ രണ്ടും ആവശ്യമാണെങ്കിലും ദിവസേനയുള്ള ഭക്ഷണത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ അമിതവണ്ണം ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ശരീരഭാരം വര്‍ദ്ധിപ്പിക്കുന്ന ഭക്ഷണങ്ങള്‍ ഏതെല്ലാമെന്ന് തിരിച്ചറിഞ്ഞ് അവ ഒഴിവാക്കുകയാണ് ആവശ്യം. നാം പതിവായി കഴിക്കുന്ന പല ഭക്ഷണ വസ്‌തുക്കളും ആ ഗണത്തില്‍ പെടുന്നവ ആയിരിക്കും. പ്രോട്ടീൻ ധാരാളമുള്ള തൈരും ജങ്ക് ഫുഡുകളും പാക്കറ്റ് ആഹാരങ്ങളും പൊണ്ണത്തടിക്ക് വഴിവെക്കും.

ഉയര്‍ന്ന അളവില്‍ കലോറി അടങ്ങിയിട്ടുള്ള ഡയറ്റ് സോഡ ശരീരത്തിന് നല്ലതല്ല. കിഡ്‌നി നശിക്കാനും കിഡ്‌നി സംബന്ധമായ മറ്റ് രോഗങ്ങള്‍ക്കും ഇത് കാരണമാകും. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും മദ്യവും പൊള്ളത്തടി വേഗത്തിലാക്കും.

പ്രോസസ്ഡ് മീറ്റും പഞ്ചസാരയുടെ അളവ് അധികമായ പഴച്ചാറുകളും ശരീരത്തിന് അമിതഭാരം സമ്മാനിക്കും. പഞ്ചാര അടങ്ങാത്ത രീതിയില്‍ ജ്യൂസ് തയ്യാറാക്കി കുടിക്കുന്നതാണ് ഏറ്റവും അഭികാമ്യം. ഭക്ഷണം ഒഴിവാക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.

അനുബന്ധ വാര്‍ത്തകള്‍

Next Article