ഭക്ഷ്യവിഷബാധയുണ്ടായാല്‍ വീട്ടിലുണ്ട് മരുന്ന്!

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 29 മാര്‍ച്ച് 2022 (13:29 IST)
വല്ലപ്പോഴുമൊക്കെ ഭക്ഷണത്തിലൂടെ അസുഖങ്ങള്‍ ഉണ്ടാവാത്തവരായി ആരും കാണില്ല. ഭക്ഷണത്തില്‍ അടങ്ങിയിട്ടുള്ള ചില ബാക്ടീരിയ, വൈറസ്, ഫംഗസ്, കെമിക്കലുകള്‍ എന്നിവ മൂലമാണ് ഭക്ഷ്യവിഷബാധയുണ്ടാകുന്നത്. ദഹനസംബന്ധമായ ഏകദേശം അസുഖങ്ങളെയും പരിഹരിക്കാന്‍ ഉപകരിക്കുന്ന മരുന്നാണ് ഇഞ്ചി. ആന്റിമൈക്രോബിയലാണ് ഇഞ്ചി. ഇത് ഭക്ഷണത്തിലെ പോഷകങ്ങള്‍ ആഗീരണം ചെയ്യാനും നന്നായി ദഹനം നടക്കാനും സഹായിക്കും. നെഞ്ചെരിച്ചില്‍ ഉണ്ടാകാതിരിക്കാന്‍ ഭക്ഷണത്തിനുശേഷം ഒരു കപ്പ് ഇഞ്ചി ചായ കുടിച്ചാല്‍ മതി. 
 
കൂടാതെ ഭക്ഷ്യവിഷബാധ, ഓക്കാനം എന്നിവയേയും തടയും. കൂടാതെ ഇന്‍ഫ്‌ളമേഷന്‍ ഉണ്ടാകാതിരിക്കാന്‍ ഒരു ടീസ് പൂണ്‍ ഇഞ്ചിനീരില്‍ കുറച്ച് തേന്‍ ചേര്‍ത്ത് ഇടക്കിടെ കഴിച്ചാല്‍ മതി. ഭക്ഷ്യവിഷബാധ ഉണ്ടാകാതിരിക്കാന്‍ നാരങ്ങാനീരും സഹായിക്കും. 

അനുബന്ധ വാര്‍ത്തകള്‍

Next Article