വെറും വയറ്റിൽ ഉലുവ വെള്ളം, ഗുണങ്ങൾ എന്തെല്ലാമെന്ന് അറിയാം

അഭിറാം മനോഹർ
തിങ്കള്‍, 11 മാര്‍ച്ച് 2024 (19:41 IST)
ഭക്ഷണത്തിന് രുചി നല്‍കാന്‍ ഉപയോഗിക്കുന്ന ഉലുവ പല രോഗങ്ങളെയും തടഞ്ഞുനിര്‍ത്തുന്നതില്‍ വളരെയേറെ സഹായകമാണ്. ഇരുമ്പ്,മഗ്‌നീഷ്യം,മാംഗനീസ് എന്നിവയുള്‍പ്പടെ നിരവധി ധാതുക്കളാല്‍ സമ്പന്നമാണ് ഉലുവ. വെറും വയറ്റില്‍ ഉലുവ വെള്ളം കുടിച്ചാല്‍ നിരവധി ആരോഗ്യഗുണങ്ങളാണുള്ളത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും നിയന്ത്രിക്കുന്നതിനും ഉലുവയ്ക്ക് കഴിവുണ്ട്.
 
ദിവസവും വെറും വയറ്റില്‍ ഉലുവ വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കും. ചീത്ത കൊളസ്‌ട്രോള്‍ അകറ്റുന്നതിന് ഉലുവ വെള്ളം ദിവസവും കുടിക്കുന്നത് നല്ലതാണ്. ഇത് രക്തകുഴലുകളില്‍ അടിഞ്ഞ കൊഴുപ്പ് കുറയ്ക്കുകയും ഹൃദയത്തിന്റെ ആരോഗ്യം മെച്ചെപ്പെടുത്തുകയും ചെയ്യുന്നു.
 
ഉലുവയിലെ ആന്റി ഓക്‌സിഡന്റുകള്‍ രോഗപ്രതിരോധ ശേഷി കൂട്ടാന്‍ സഹായകമാണ്. ദഹനപ്രശ്‌നങ്ങള്‍ക്ക് ഉലുവയിലെ ഫൈബര്‍ സഹായകമാണ്. കൂടാതെ ഗ്യാസ്ട്രിക് പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഉലുവയ്ക്ക് കഴിയും. അസിഡിറ്റി പ്രശ്‌നമുള്ളവ ഒരു ടീംസ്പൂണ്‍ കുതിര്‍ത്ത ഉലുവ കഴിക്കുന്നത് ഗുണം ചെയ്യും. ഉലുവ വെള്ളം കുടിക്കുന്നത് സ്ത്രീകളില്‍ ആര്‍ത്തവ വേദന കുറയ്ക്കുന്നതിനും സഹായിക്കും. സന്ധിവാതം,ആസ്ത്മ തുടങ്ങിയ അവസ്ഥകള്‍ ലഘൂകരിക്കാനും ഉലുവ സഹായിക്കും. കൂടാതെ ഉലുവയില്‍ അടങ്ങിയിട്ടുള്ള ഇരുമ്പും പ്രോട്ടീനും മുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കും.

അനുബന്ധ വാര്‍ത്തകള്‍

Next Article