രാവിലെ എഴുന്നേറ്റാല്‍ പല്ല് പോലും തേയ്ക്കാതെ ചായ കുടിക്കാറുണ്ടോ?

രേണുക വേണു

വെള്ളി, 9 ഫെബ്രുവരി 2024 (11:10 IST)
രാവിലെ എഴുന്നേറ്റ ഉടന്‍ വെറും വയറ്റില്‍ ചായ കുടിക്കുന്ന ശീലം പൊതുവെ മലയാളികള്‍ക്കുണ്ട്. വെറും വയറ്റില്‍ ചായ/കാപ്പി പോലുള്ള പാനീയങ്ങള്‍ കുടിക്കുന്നത് അത്ര നല്ല കാര്യമല്ല. ഇങ്ങനെ ചെയ്യുമ്പോള്‍ വയറിനുള്ളില്‍ അസിഡിറ്റി രൂപപ്പെടുന്നു. വെറുംവയറ്റിലെ ചായ കുടി ദഹനക്കേടിനും കാരണമാകും. ചായ/കാപ്പി എന്നിവയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ ആമാശയത്തിലെ കഫീന്‍ ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നു. അതുവഴി വയറില്‍ അസ്വസ്ഥത തോന്നുകയും ഗ്യാസ് പ്രശ്‌നങ്ങള്‍ രൂപപ്പെടുകയും ചെയ്യും. 
 
രാവിലെ എഴുന്നേറ്റ് വെള്ളം കുടിക്കുന്നതാണ് ആരോഗ്യത്തിനു നല്ലത്. രാവിലെ വെറുംവയറ്റില്‍ പല്ല് തേക്കുന്നതിനു മുന്‍പ് വെള്ളം കുടിക്കുന്നത് നല്ല ശീലമാണ്. പല്ല് തേക്കുന്നതിനു മുന്‍പ് വെള്ളം കുടിക്കുമ്പോള്‍ വായില്‍ കാണപ്പെടുന്ന ആസിഡുകള്‍ നിങ്ങളുടെ ആമാശയത്തിലേക്ക് കടന്നു ചെല്ലുകയും ഇത് ബാക്ടീരിയകളെ കൊല്ലാന്‍ സഹായിക്കുകയും ചെയ്യുന്നു. അതിനാല്‍, രാവിലെ പല്ല് തേക്കുന്നതിനു മുന്‍പ് വെള്ളം കുടിക്കുന്നത് പതിവാക്കുക. ഇതുവഴി പാര്‍ശ്വഫലങ്ങള്‍ ഒന്നും ഉണ്ടാകില്ല.
 
വെറുംവയറ്റില്‍ ചൂടുവെള്ളം കുടിക്കുന്നതാണ് അത്യുത്തമം. ചൂടുവെള്ളം കുടല്‍ വൃത്തിയാക്കുകയും ശരീരത്തില്‍ നിന്ന് ദോഷകരമായ വിഷവസ്തുക്കളെ അകറ്റുകയും ചെയ്യും. രാവിലെ വെറും വയറ്റില്‍ വെള്ളം കുടിച്ച ശേഷം പ്രഭാതഭക്ഷണം കഴിക്കുന്നതിനായി കുറഞ്ഞത് 45 മിനിറ്റെങ്കിലും കാത്തിരിക്കണം. ഇത് ആരോഗ്യത്തിന് മികച്ചതാണെന്ന് ഗവേഷകര്‍ നിര്‍ദേശിക്കുന്നു. വെറുംവയറ്റില്‍ വെള്ളം കുടിക്കുന്നത് മലബന്ധം ഒഴിവാക്കാന്‍ സഹായിക്കും. ബെഡ്ഡില്‍ ഇരുന്ന് വളരെ സാവധാനം വേണം വെള്ളം കുടിക്കാന്‍. ധൃതിയില്‍ ധാരാളം വെള്ളം ഒരുമിച്ച് കുടിക്കുന്നത് അത്ര നല്ല ശീലമല്ല. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍