ഇടയ്ക്കിടെ വയര്‍ ഉള്ളിലേക്ക് വലിക്കുന്നത് അടിവയറ്റിലെ പേശികള്‍ക്ക് സമ്മര്‍ദ്ദവും ക്ഷതവും ഏല്‍ക്കാന്‍ കാരണമാകും. വയര്‍ ഉള്ളിലേക്ക് വലിക്കുമ്പോള്‍ ശരീരത്തിന്റെ ആകെ ബാലന്‍സിനെ അത് പ്രതികൂലമായി ബാധിക്കുന്നു. ഇതുമൂലം പുറംവേദന, നടുവേദന എന്നിവ ഉണ്ടാകുന്നു. വയര്‍ ഉള്ളിലേക്ക് വലിച്ചു പിടിക്കുന്നത് ശ്വാസകോശത്തെ പോലും പ്രതികൂലമായി ബാധിക്കും. വയര്‍ ഉള്ളിലേക്ക് വലിച്ചു പിടിക്കുമ്പോള്‍ നാം ശ്വാസമെടുക്കുന്നതും പുറത്തേക്ക് വിടുന്നതും നിയന്ത്രിക്കപ്പെടുന്നു. ഇക്കാരണത്താല്‍ ശ്വാസോച്ഛാസത്തിന്റെ കാര്യക്ഷമത കുറയുന്നു. ഇടയ്ക്കിടെ വയര്‍ ഉള്ളിലേക്കു വലിച്ചു പിടിക്കുന്നത് ശ്വാസകോശത്തിന്റെ ശേഷി കുറയ്ക്കുന്നു.