ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കുന്നവരാണോ നിങ്ങള്‍?, ഇക്കാര്യങ്ങള്‍ അറിയാമോ

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 18 ഓഗസ്റ്റ് 2023 (17:08 IST)
കുഞ്ഞുനാള്‍ മുതലെ നാം കേള്‍ക്കുന്നതാണ് ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കാന്‍ പാടില്ലന്നുള്ളത്. ഭക്ഷണത്തോടൊപ്പമോ ഭക്ഷണം കഴിച്ച ഉടനെയോ വെള്ളം കുടിച്ചാല്‍ അത് ദഹനത്തെ പ്രതികൂലമായി ബാധിക്കുന്നു. രക്ഷണം കഴിച്ച ശേഷം കുറഞ്ഞത് അരമണിക്കൂറെങ്കിലും കഴിഞ്ഞ് വെള്ളം കുടിക്കുന്നതാണ് ശരിയായ ദഹനത്തിന് നല്ലത്. അതുപോലെ തന്നെ ചിലര്‍ക്ക് ഭക്ഷണത്തോടൊപ്പം തണുത്ത വെള്ളം കുടിക്കുന്ന ശീലവും ഉണ്ട്. അങ്ങനെ കുടിക്കുന്നതും ദഹനത്തെയാണ് ബാധിക്കുന്നത്. 
 
ഭക്ഷണത്തോടൊപ്പം തണുത്ത വെള്ളം കുടിച്ചാല്‍ ദഹനം മന്ദഗതിയിലാകും. ആഹാരത്തിന് ശേഷം ചെറുചൂടുള്ള ഇഞ്ചി പോലുള്ള ഔഷധങ്ങള്‍ ചേര്‍ത്ത വെള്ളം കുടിക്കുന്നത് ദഹനത്തെ സഹായിക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍