ശരീരം ആരോഗ്യത്തോടെ കാത്തു സൂക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ പതിവാക്കേണ്ടതാണ് ഈന്തപ്പഴം. വൈറ്റമിനുകളാലും പ്രോട്ടീനുകളാലും സമ്പുഷ്ടമായ ഈന്തപ്പഴം കൊളസ്ട്രോൾ കുറയ്‌ക്കുകയു നാഡീവ്യവസ്ഥയെ ശക്തമാക്കുകയും ചെയ്യും.
വൈറ്റമിൻ ബി1, ബി2, ബി3, ബി5, എ1, സി എന്നിവ അടങ്ങിയിരിക്കുന്ന ഈന്തപ്പഴം രക്തം ശുദ്ധമാക്കാനും ശരീരത്തിന് ഉൻമേഷം നൽകാനും ഉത്തമമാണ്. പതിവായി വ്യായാമം ചെയ്യുന്നവര്‍ക്കും ജിമ്മില്‍ പോകുന്നവരും തീര്‍ച്ചയായും കഴിക്കേണ്ടതാണ് ഈന്തപ്പഴം.
പേശികളെ ശക്തമാക്കി ശരീരത്തെ ഫിറ്റാക്കി നിർത്താനും അതിനൊപ്പം ശരീരഭാരം കൂട്ടാനും ഈന്തപ്പഴം സഹായിക്കും. എല്ലുകൾക്ക് ആരോഗ്യം പകരുന്ന സെലെനിയം, മാംഗനീസ്, കോപ്പർ, മഗ്‌നീഷ്യം എന്നിവ ഈന്തപ്പഴത്തില്‍ ധാരളമായി അടങ്ങിയിട്ടുണ്ട്.