ലൈംഗിക ബന്ധത്തിലെ ഏറ്റവും അപകടകരമായ പൊസിഷനുകള്‍ ഇവയാണ്; പരീക്ഷിക്കാന്‍ നില്‍ക്കരുത്!
ബുധന്‍, 8 ഓഗസ്റ്റ് 2018 (17:09 IST)
ബന്ധങ്ങളുടെ നിലനില്‍പ്പ് പ്രണയത്തിലാണ്. പരസ്പരമുള്ള ബഹുമാനവും ഐക്യവും പങ്കാളികള്‍ക്കിടയിലെ യോജിപ്പ് വര്‍ദ്ധിപ്പിക്കും. കടുത്ത മാനസിക അടുപ്പമുള്ളവര്‍ക്ക് മാത്രമെ നല്ല ലൈംഗികത ആസ്വദിക്കാന്‍ കഴിയു.
ദീര്‍ഘനേരം നീണ്ടു നില്ക്കുന്നതും ശക്തമായതുമായ കിടപ്പറ അനുഭവങ്ങളാകും ഇത്തരക്കാര്‍ക്ക് പങ്കുവയ്ക്കാനുണ്ടാകുക.
ദമ്പതികള്‍ക്കിടയില്‍ മികച്ച ലൈംഗിക അനുഭവങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കിലും പുരുഷന്മാര്ക്ക് പരിക്കേല്‍ക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയാണെന്നാണ് പുറത്തുവരുന്ന പഠനങ്ങള്‍ പറയുന്നത്. അപകടകരമായ പൊസിഷനുകൾ പരീക്ഷിക്കുന്നതാണ് പുരുഷനെ രോഗിയാക്കുന്നത്.
ജേണൽ ഓഫ് ഇംപൊട്ടൻസ് റിസർച്ചിൽ പ്രസിദ്ധീകരിച്ച പഠനത്തില്‍ അപകടകരമായ പൊസിഷനുകള്‍ ലിംഗത്തിന് പരിക്കേല്‍പ്പിക്കുമെന്നാണ് പറയുന്നത്. ഏറ്റവും കൂടുതല്‍ അപകടമുണ്ടാക്കുന്നത് മിഷനറി പൊസിഷനും ഡോഗി സ്റ്റൈലുമാണ്.
ഉദ്ധരിച്ച സാധാരണയിലും കൂടുതല്‍ വലിപ്പമുള്ള ലിംഗം ഏതൊരു സ്ത്രീയേയെയും ആകര്‍ഷിക്കും. കൂടുതല്‍ ലൈംഗിക അനുഭൂതിയും കരുത്തുമാണ് ഇവരില്‍ നിന്നും സ്ത്രീകള്‍ക്ക് ലഭിക്കുക. യോനിയിലേക്ക് ലിംഗം പ്രവേശിപ്പിക്കുമ്പോഴോ സ്വയംഭോഗ സമയത്തോ സ്ത്രീ രതിമൂര്ച്ചയുടെ ലഹരിയിലാകുമ്പോള്‍ പുരുഷന് പരിക്കിന്റെ പിടിയിലാകുകയും ചെയ്യും.
പഠനത്തില്‍ മിഷനറി പൊസിഷന്‍ ശീലമാക്കുന്നവരില്‍ 25 ശതമാനം പേര്‍ക്കും ഡോഗി സ്റ്റൈൽ ഇഷ്ടപ്പെടുന്നവരില്‍ 44ശതമാനം പേര്‍ക്കും പരിക്കേറ്റു. സ്ത്രീ മുകളില്‍ വരുന്ന മാന്‍ മിഷനറി പൊസിഷന്‍ 10ശതമാനം പുരുഷന്മാരെയും വേദനയിലേക്ക് തള്ളിവിടുന്നുണ്ട് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സ്വയംഭോഗ സമയത്ത് 17 ശതമാനം പുരുഷന്മാര്ക്കും പരിക്ക് പറ്റുന്നതായും പഠനത്തിൽ കണ്ടു.