രാജ്യത്ത് സജീവ കൊവിഡ് രോഗികളുടെ എണ്ണം 4223 ആയി

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 5 ജനുവരി 2024 (19:10 IST)
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 761 പേര്‍ക്ക്. കൂടാതെ 12 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ രാജ്യത്തെ സജീവ രോഗികളുടെ എണ്ണം 4423 ആയി. ഡല്‍ഹിയില്‍ നാലുകൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 
 
മഹാരാഷ്ട്രയില്‍ കൊവിഡിന്റെ പുതിയ വകഭേദമായ ജെഎന്‍.1 സ്ഥിരീകരിച്ചത് 110പേര്‍ക്ക്. ഇതില്‍ 91 കേസുകളും പൂനെയില്‍ നിന്നാണ്. മഹാരാഷ്ട്രയില്‍ ഡിസംബര്‍ മുതലാണ് പുതിയ വകഭേദങ്ങളെ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയത്. അതേസമയം കഴിഞ്ഞദിവസം രോഗം മൂലം മഹാരാഷ്ട്രയില്‍ രണ്ടുമരണം റിപ്പോര്‍ട്ട് ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article