തെക്കുകിഴക്കന്‍ അറബിക്കടലില്‍ ചക്രവാതച്ചുഴി; അടുത്ത നാലുദിവസം സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 5 ജനുവരി 2024 (16:00 IST)
തെക്കുകിഴക്കന്‍ അറബിക്കടലില്‍ ലക്ഷദ്വീപിന് മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. ലക്ഷദ്വീപ് മുതല്‍ വടക്കന്‍ കൊങ്കണ്‍ വരെ ഒരു ന്യൂനമര്‍ദ്ദ പാത്തി സ്ഥിതി ചെയുന്നു. അടുത്ത 4  ദിവസം  കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും  ഇന്ന് (ജനുവരി 5)  ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ/അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
 
കനത്ത മഴ സാഹചര്യത്തില്‍ ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 ാാ മുതല്‍ 204.4 ാാ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍