പ്രഭാത ഭക്ഷണത്തോടൊപ്പം പാല്‍ കുടിക്കുന്നത് നല്ലതോ ?

Webdunia
ശനി, 27 ഒക്‌ടോബര്‍ 2018 (13:26 IST)
ദിവസവും പാല്‍ കുടിക്കുന്നത് ശരീരത്തിന് ഉണര്‍വും ആരോഗ്യവും നല്‍കാന്‍ സഹായിക്കും. പ്രകൃതിയുടെ സമീകൃതവും സമ്പൂർണവുമായ വരദാനവുമായ പാൽ കുട്ടികളും മുതിര്‍ന്നവരും ശീലമാക്കണമെന്നാണ് ആരോഗ്യ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.

പ്രഭാത ഭക്ഷണം ഒഴിവാക്കിയാല്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകും. ഒരു ദിവസം മുഴുവന്‍ കരുത്ത് പകരാന്‍ പ്രഭാത ഭക്ഷണത്തിനു കഴിയും. എന്നാല്‍  പ്രഭാത ഭക്ഷണത്തോടൊപ്പം ഒരു ഗ്ലാസ് പാൽ കുടിക്കാമോ എന്ന സംശയം എല്ലാവരിലുമുണ്ട്.

പ്രഭാത ഭക്ഷണത്തോടൊപ്പം പാൽ കുടിക്കുന്നത് ആരോഗ്യത്തിന് ഉത്തമമാണെന്നാണ് വിദഗ്ദര്‍ പറയുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയുന്നതിനും ഗ്ലൂക്കോസ് നിലയെ നിയന്ത്രിക്കാനും ഈ ശീലം സഹായിക്കും.

എന്നാല്‍, ഉറക്കമുണര്‍ന്നയുടന്‍ പാല്‍ചായ കുടിക്കരുതെന്നാണ് ആരോഗ്യ വിദഗ്ദര്‍ വ്യക്തമാക്കുന്നത്.

രാത്രിയില്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ തന്നെ വിവിധതരം ഗ്യാസ്ട്രിക് ആസിഡുകൾ എല്ല്ലാവരുടെയും വയറില്‍ നിറഞ്ഞിട്ടുണ്ടാകും. പാലില്‍ ആസിഡ് കലര്‍ന്നിട്ടുള്ളതിനാല്‍ പാൽചായ വയറിന് കേടുണ്ടാക്കും. ഇതിനാല്‍ പാല്‍‌ചായ വൈകി മാത്രമെ കുടിക്കാവു.

എഴുന്നേറ്റയുടന്‍ രണ്ടു ഗ്ലാസ് വെള്ളം കുടിക്കുന്നതാണ് ഏറ്റവും ഉത്തമം. അല്ലെങ്കില്‍ വയറിലെ ആസി‍ഡിന്റെ ശക്തി കുറയ്ക്കുന്നതിനായി ആൽക്കലൈന്‍ ഡ്രിങ്ക് കുടിക്കാം.

ഇഞ്ചിയിട്ടു തിളപ്പിച്ച വെള്ളം അരിച്ചെടുത്ത്, അതിലേക്കു ഗ്രീൻ ടീ ഇടാം. രണ്ട്–മൂന്നു മിനിറ്റ് കഴിഞ്ഞ് തേനും നാരങ്ങാ നീരും ചേർത്തു കുടിക്കുന്നതും ശരീരത്തിന് നല്ലതാണ്. ചായയിൽ പാലിനു പുറമെ പഞ്ചസാരയും ഒഴിവാക്കാം.

അനുബന്ധ വാര്‍ത്തകള്‍

Next Article