ക്രോണിക് മൈഗ്രേന്‍ വരുന്നത് കൂടുതലും സ്ത്രീകളില്‍!

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 29 ജൂലൈ 2022 (16:34 IST)
ജീവിതത്തില്‍ ഏതെങ്കിലും സാഹചര്യങ്ങളില്‍ തലവേദന ഉണ്ടാകാത്തവരായി ആരും തന്നെയില്ല. തലവേദന എല്ലാവര്‍ക്കും അനുഭവമാണ്. എന്നാല്‍ തുടര്‍ച്ചയായ തലവേദനകള്‍ അഥവാ ക്രോണിക് മൈഗ്രേന്‍ അപകടകാരിയാണ്. ഇത് നമ്മുടെ ദൈനംദിനകാര്യങ്ങളെ കുഴപ്പത്തിലാക്കുന്നു. ലോകത്തെ തന്നെ ഏറ്റവും കൂടുതല്‍ പേര്‍ അനുഭവിക്കുന്ന രണ്ടാമത്തെ ആരോഗ്യപ്രശ്നമാണ് ഇത്. 
 
ഒന്നോ രണ്ടോമാസത്തിലൊരിക്കല്‍ തലവേദന വരുന്നത് സാധാരണമാണെന്ന് കാണാം. എന്നാല്‍ ക്രോണിക് മൈഗ്രേന്‍ ഉള്ളവരില്‍ മാസത്തില്‍ 15ദിവസമോ അതിലധികം ദിവസമോ തലവേദനകള്‍ ഉണ്ടാകുകയാണ് ചെയ്യുന്നത്. ഇത്തരം തലവേദനകള്‍ ഉണ്ടാകാന്‍ ചില കാരണങ്ങള്‍ ഉണ്ട്. അവ അമിതവണ്ണം, കഫീന്റെ ഉയര്‍ന്ന അളവിലുള്ള ഉപയോഗം, ഉറക്കത്തിലെ താളപ്പിഴകള്‍, മാനസിക സമ്മര്‍ദ്ദം എന്നിവയാണ്. 
 
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് തലവേദനകള്‍ കൂടുതലായി കാണപ്പെടുന്നത്. പുരുഷന്മാരെ അപേക്ഷിച്ച് ഇത് മൂന്നുമടങ്ങാണ്. സ്ത്രീകളുടെ മുപ്പതുകളിലാണ് ഇത് വഷളാകുന്നത്. സ്ത്രീകളിലെ ഈസ്ട്രജന്‍ ഹോര്‍മോണിന്റെ ഏറ്റക്കുറച്ചിലുകളാണ് ഇതിന് കാരണം. ഈ രോഗം നേരത്തേ കണ്ടെത്തി ചികിത്സിക്കേണ്ടത് അത്യാവശ്യമാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article