വ്യായാമം ചെയ്താല്‍ മാത്രം വയര്‍ കുറയുമോ?

ശ്രീനു എസ്

ബുധന്‍, 1 ജൂലൈ 2020 (11:17 IST)
വയര്‍ കുറയ്ക്കുകയെന്നത് വലിയൊരു ബാലികേറാമലയായിട്ടാണ് പലരും കണക്കാക്കുന്നത്. ഇതിനുവേണ്ടി പഠിച്ച പണി പതിനെട്ടും നോക്കി മടുത്തവരാണ് പലരും. ഇതിനായി ജിമ്മിലും മറ്റും പോയി കഠിനമായി വ്യായമം ചെയ്യുകയാണ് പലരും. എന്നാല്‍ വ്യായാമം ചെയ്തതുകൊണ്ടുമാത്രം വയര്‍ കുറയില്ല എന്നതാണ് വാസ്തവം. ജീവിത ശൈലിയിലാണ് മാറ്റം വരുത്തേണ്ടത്.
 
വയറിന് സ്‌ട്രെസ് നല്‍കുന്ന വ്യായാമവും ഭക്ഷണത്തില്‍ മാറ്റവും വരുത്തണം. കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണം ശീലമാക്കണം. എന്നാല്‍ തലച്ചോറിന് ആവശ്യമായ ഊര്‍ജം ലഭിക്കുന്നതിന് കാര്‍ബോഹൈഡ്രേറ്റ് ആവശ്യമാണ്. അതുകൊണ്ട് തീരെ കുറയാനും പാടില്ല. വറുത്തതും പൊരിച്ചതും കഴിവതും ഒഴിവാക്കി ആഹാരം പലതവണയായി കഴിക്കുക.  ആല്‍ക്കഹോളില്‍ അമിതമായി കാലറി അടങ്ങിയിട്ടുള്ളതിനാല്‍ വയറുചാടും. അതിനാല്‍ ബിയറുമുതലുള്ള ഒരു മദ്യവും കഴിക്കാതിരിക്കുന്നതാണ് നല്ലത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍