മൊബൈലിൽ നിന്നുള്ള നീലവെളിച്ചം കണ്ണിന് മാത്രമല്ല ചർമത്തിനും ഹാനികരം

Webdunia
ഞായര്‍, 21 മെയ് 2023 (16:53 IST)
എല്‍ഇഡി ടിവി,ടാബ്ലെറ്റുകള്‍,സ്മാര്‍ട്ട്‌ഫോണുകള്‍ എന്നിവയില്‍ നിന്നും പുറത്തുവരുന്ന ബ്ലൂ ലൈറ്റ് കണ്ണിനെ മാത്രമല്ല ചര്‍മത്തെയും ദോഷകരമായി ബാധിക്കുമെന്ന് വിദഗ്ധര്‍. ഇത്തരം ഉപകരണങ്ങള്‍ പുറന്തള്ളുന്ന റേഡിയേഷനുമായുള്ള സമ്പര്‍ക്കം ചര്‍മത്തിന് പൊള്ളലും, അലര്‍ജിയും,ചുവപ്പുനിറവും,അകാലവാര്‍ദ്ധക്യവും നല്‍കാന്‍ കാരണമാകും.
 
അമേരിക്ക, ചൈന എന്നിവിടങ്ങളേക്കാള്‍ ഇന്ത്യക്കാരുടെ ഡിജിറ്റല്‍ സ്‌ക്രീന്‍ ഉപയോഗസമയം അധികമാണ്. ചര്‍മത്തിലേക്ക് ആഴ്ന്നിറങ്ങാന്‍ സാധിക്കുന്നതാണ് ബ്ലൂ ലൈറ്റ്. ഇതുമായുള്ള നിരന്തരസമ്പര്‍ക്കം ചര്‍മസംബന്ധമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് ഡെര്‍മറ്റോളജിസ്റ്റുകള്‍ പറയുന്നു. ശരീരത്തില്‍ ഓക്‌സിഡേറ്റീവ് ഡാമേജിന് ഈ വെളിച്ചം കാരണമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
 
സ്‌ക്രീന്‍ ടൈം കുറയ്ക്കുക, ഇടവിട്ട് ഉപകരണങ്ങള്‍ ഉപയോഗിക്കുക, നീലവെളിച്ചത്തില്‍ നിന്നുള്ള സംരക്ഷണത്തിനായി പ്രത്യേകം നിര്‍മിച്ച സണ്‍സ്‌ക്രീനുകള്‍ ഉപയോഗിക്കുക. എന്നിവ ചെയ്യുന്നത് ഈ പ്രശ്‌നം ഒരു പരിധി വരെ തടയുമെന്നും വിദഗ്ധര്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article