നല്ല ഉറക്കശീലം നല്ല ആരോഗ്യത്തിന്; ഇക്കാര്യങ്ങള്‍ അറിയണം

സിആര്‍ രവിചന്ദ്രന്‍
ശനി, 20 മെയ് 2023 (21:00 IST)
പലരും നിസാരമായി കാണുന്ന ഒന്നാണെങ്കിലും വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്നതാണ് കൃത്യമായ ഉറക്കം. മോശം ഉറക്കശീലം പ്രമേഹം കൂടുന്നതിന് കാരണമാകുമെന്നാണ് ശാസ്ത്ര ലോകം പറയുന്നത്. ഉറക്കക്കുറവ് കാരണം ശരീരത്തില്‍ ലെപ്പറ്റിന്‍ എന്ന ഹോര്‍മോണിന്റെ അളവ് കുറയ്ക്കുകയും ഗ്രെലില്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് പതിവിലും വിശപ്പ് കൂടുന്നതിന് കാരണമാകുന്നു. അതിനാല്‍ ഭക്ഷണം കഴിക്കുന്നതിന്റെ അളവ് കൂടുകയും തല്‍ഫലമായി രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കുകയും ചെയ്യുന്നു. നല്ല ആരോഗ്യത്തിന് നല്ല ഉറക്കം ആവശ്യമാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article