ഹൈപ്പര്‍യുറിസിമിയ തടയാന്‍ വെറ്റിലയ്ക്ക് കഴിയും

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 9 മാര്‍ച്ച് 2023 (17:30 IST)
യൂറിക് ആസിഡിന്റെ സാനിധ്യം ശരീരത്തില്‍ വര്‍ധിക്കുന്നത് ഇന്ന് സാധാരണമായിരിക്കുകയാണ്. ഇതുകൊണ്ട് നിരവധി ആരോഗ്യ പ്രശ്‌നങ്ങളാണ് ഉണ്ടാകുന്നത്. യൂറിക് ആസിഡ് ശരീരത്തില്‍ കൂടുന്ന അവസ്ഥയ്ക്ക് ഹൈപ്പര്‍യുറിസിമിയ എന്നാണ് പറയുന്നത്. യൂറിക് ആസിഡ് കൂടുന്നത് വൃക്കകളില്‍ കല്ലുകള്‍ ഉണ്ടാകുന്നതിനും കാരണമാകും. 
 
വെറ്റില യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഇതില്‍ ആന്റി ഇന്‍ഫ്‌ളമേറ്ററി വസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇതിനായി ദിവസവും കുറച്ചു വെറ്റില എടുത്ത് ചവയ്ക്കാം. എന്നാല്‍ ഇതിനോടൊപ്പം ഒരിക്കലും പുകയില ഉപയോഗിക്കാന്‍ പാടില്ല. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍