Kidney Health: വൃക്കയുടെ പ്രാധാന്യം മനസ്സിലാക്കി കൂടുതല്‍ സംരക്ഷണം നല്‍കാന്‍ പ്രചോദിപ്പിക്കുന്ന ദിവസമാണ് World Kidney Day. എല്ലാ വര്‍ഷവും മാര്‍ച്ച് ഒന്‍പതിനാണ് ലോക വൃക്ക ദിനം ആചരിക്കുന്നത്. ആരോഗ്യമുള്ള ശരീരത്തിനു ആരോഗ്യമുള്ള കിഡ്‌നി അത്യാവശ്യമാണ്. ദൈനംദിന ജീവിതത്തിലെ ചില അശ്രദ്ധകള്‍ നിങ്ങളെ വലിയൊരു വൃക്ക രോഗിയാക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. വൃക്കയുടെ ആരോഗ്യം സംരക്ഷിക്കാന്‍ ദൈനംദിന ജീവിതത്തിലെ ചില ചീത്ത ശീലങ്ങള്‍ നമ്മള്‍ ഒഴിവാക്കണം. അത് എന്തൊക്കെയാണെന്ന് നോക്കാം.
പുകവലിയും അമിത മദ്യപാനവും വൃക്ക സംബന്ധമായ അസുഖങ്ങള്‍ വിളിച്ചുവരുത്തും
അമിതമായി ഇറച്ചി വിഭവങ്ങള്‍ കഴിക്കുന്നത് രക്തത്തില്‍ ആസിഡിന്റെ അളവ് വര്‍ധിപ്പിക്കും. ഇത് വൃക്കയുടെ ആരോഗ്യത്തേയും ബാധിക്കും