വേനൽക്കാലത്ത് അമിതമായ ചൂട് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളിൽ ഒന്നാണ് അത് കിഡ്നിയുടെ പ്രവർത്തനത്തെ ചെറിയ തോതിലെങ്കിലും ബാധിക്കുന്നു എന്നത്. നിർജ്ജലീകരണം ധാരളമായി സംഭവിക്കുന്ന വേനൽക്കാലങ്ങളിൽ ആവശ്യമായ അളവിൽ വെള്ളം കുടിക്കാത്തവരാണ് നിങ്ങളെങ്കിൽ കിഡ്നി സ്റ്റോൺ മുതൽ യൂറിനറി ഇൻഫക്ഷൻ വരെ നിങ്ങളെ കാത്തിരിക്കുന്നു എന്നതാണ് സത്യം. അതിനാൽ തന്നെ കഠിനമായ വേനലിൽ വൃക്കകളുടെ ആരോഗ്യത്തിനായി പ്രത്യേക ശ്രദ്ധ തന്നെ നൽകേണ്ടതാണ്.
തൊണ്ട വരളുക, മൂത്രത്തിൻ്റെ നിറം ഇരുണ്ടതാകുക, ക്ഷീണം എന്നിവ കാണുന്നത് നിർജ്ജലീകരണം സംഭവിക്കുന്നതിൻ്റെ കൂടി ലക്ഷണങ്ങളാണ്. ഈ സമയത്ത് ധാരളം വെള്ളം കുടിക്കേണ്ടത് ആവശ്യമാണ്. മഞ്ഞ നിറത്തിലുള്ള മൂത്രം അത്ര പ്രശ്നമല്ലാത്തതും എന്നാൽ കൂടുതൽ കടുത്ത നിറത്തിലുള്ള മൂത്രം നിർജ്ജലീകരണത്തെയും കാണിക്കുന്നു.
കിഡ്നി സംബന്ധമായ പൃശ്നങ്ങളുള്ളുവർ ഈ സമയത്ത് ശരീരത്തിൽ ജലാംശം നിർത്താൻ ശ്രദ്ധിക്കണം. ശരീരത്തിലെ ജലാംശം നിലനിർത്താൻ കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കാം. ജലാംശം ധാരളമടങ്ങിയ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഈ സമയത്ത് ആൽക്കഹോൾ ഉപയോഗം ഒഴിവാക്കുന്നതാണ് വൃക്കകളുടെ ആരോഗ്യത്തിന് നല്ലത്.ചിപ്സ് മുതലായ പാക്കറ്റ് പദാർഥങ്ങളും നിർജ്ജലീകരണത്തിന് കാരണമാകുമെന്നതിനാൽ ഇവയുടെ ഉപയോഗവും വേനൽക്കാലങ്ങളിൽ കുറയ്ക്കാം.