ഇ എസ് ആർ കൂടുന്നുണ്ടോ? ഇക്കാര്യങ്ങൾ സൂക്ഷിക്കുക

വ്യാഴം, 9 മാര്‍ച്ച് 2023 (15:22 IST)
രക്തപരിശോധനകൾ നടത്തുന്ന എല്ലാവർക്കും തന്നെ സുപരിചിതമായ പദമായിരിക്കും ഇ എസ് ആർ എന്നത്. സാധാരണയായി 10 മില്ലീ മീറ്ററിന് താഴെയായിരിക്കും ഒരു വ്യക്തിയുടെ ഇ എസ് ആർ. ഇതിലധികമുള്ള അളവ് ശരീരത്തിൽ ബാധിച്ചിരിക്കുന്ന ഇൻഫക്ഷനോ മറ്റ് രോഗങ്ങളുടെയോ സൂചനയായാണ് ഡോക്ടർമാർ കണക്കാക്കുന്നത്.
 
എറിത്രോസൈറ്റ് ഡെസിമെൻ്റേറ്റ് എന്നാണ് ഇ എസ് ആർ എന്ന പദത്തിൻ്റെ പൂർണ്ണരൂപം. രോഗിയുടെ ശരീരത്തിൽനിന്നും ശേഖരിച്ച രക്തത്തിൽ അത് കട്ടപിടിക്കാതിരിക്കാനുള്ള രാസവസ്തുക്കൾ ചേർത്ത ശേഷം ഒരു ചെറിയ ഗ്ലാസ് ട്യൂബിലൊഴിച്ച് അത് കുത്തനെ നിർത്തി ചുവന്ന രക്താണുക്കൾ അടിയുന്ന സംയം കണക്കാക്കിയാണ് ഇ എസ് ആർ നിർണയിക്കുന്നത്. ഈ നിരക്ക് 20 മില്ലീ മീറ്ററിൽ കൂടുതലാണെങ്കിൽ മറ്റ് രോഗപരിശോധനകൾ വേണ്ടിവരും. ശരീരത്തിൽ നീർക്കെട്ട്,ആസ്ത്മ, അലർജിരോഗങ്ങൾ ഉള്ളവർക്ക് ഈ നിരക്ക് കൂടുതലായിരിക്കും. 
 
ആഴ്ചകളോളം നീണ്ട് നിൽക്കുന്ന ചുമയുള്ളവരിലെ കൂടിയ ഇ എസ് ആർ ക്ഷയരോഗത്തിൻ്റെ ലക്ഷണമായും കാണാറുണ്ട്. രക്തത്തിലെ ചുവന്ന രക്താണുക്കളുടെ അളവ് കൂടുന്ന പോളിസൈത്തിമിയ ഹൃദയ തകരാറുകൾ എന്നീ സാഹചര്യങ്ങൾ ഇ എസ് ആർ കുറഞ്ഞതായും കാണാറുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍