ഓർമശക്തി​ വർദ്ധിപ്പിക്കണോ?; കട്ടൻ ചായ പതിവാക്കിയാൽ മതി

തുമ്പി ഏബ്രഹാം
ചൊവ്വ, 17 ഡിസം‌ബര്‍ 2019 (15:00 IST)
കട്ടന്‍ചായയെ ഇഷ്ടപ്പെടുന്നവര്‍ ഏറെയാണ്. പലര്‍ക്കും കട്ടന്‍ ചായ ഒരു ശീലം തന്നെയാണ്. അത്തരക്കാര്‍ക്ക്‌ ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ്‌ ഇപ്പോള്‍ പഠനങ്ങളില്‍ വരുന്നത്. ആരോഗ്യ സംരക്ഷണത്തിനായുള്ള ഏറെ ഗുണങ്ങളടങ്ങിയ പാനീയമാണ് കട്ടന്‍ചായ. അര്‍ബുദ ,ഹൃദയാഘാതം എന്നിങ്ങനെ നിരവധി രോഗങ്ങളെ പ്രതിരോധിക്കാന്‍ കഴിയുന്ന ആന്റി ഓക്‌സൈഡുകള്‍ കട്ടന്‍ചായയില്‍ ധാരളം അടങ്ങിയിരിക്കുന്നു.
 
ശരീരത്തിലെ​ചീത്ത​കൊളസ്‌ട്രോളിന്റെ​നി​ല​താഴ്‌ത്തും,​​​ഒപ്പം​നല്ല​കൊളസ്ട്രോളിനെ​നി​ലനിറുത്തുകയും​ചെയ്യും.​രക്തസമ്മർദ്ദം​കുറയ്ക്കാനും​കട്ടൻ​ചായയ്‌ക്ക് കഴിവുണ്ട്.​സ്‌ട്രോക്ക്,​ ​വൃക്കരോഗം,​എന്നിവയെയും​പ്രതിരോധിക്കും.​ ഇതിലുള്ള​ടാന്നിൻ​ജലദോഷം,​പനി,​വയറിളക്കം,​ഹെപ്പറ്റൈറ്റിസ് തുടങ്ങിയവയ്ക്ക് കാരണമാകുന്ന​വൈറസുകളെ​ ചെറുക്കും.​ ​
 
കട്ടൻ​ചായയിലുള്ള​ ആൽക്കൈലാമിൻ​ ആന്റിജെൻസാണ് നമ്മുടെ​രോഗപ്രതിരോധ ശേഷി​ വർദ്ധിപ്പിക്കുന്നത്. ഓർമശക്തി​ വർദ്ധിപ്പിക്കാൻ​വളരെ​മികച്ചതാണ് കട്ടൻ ചായ.​ ​ഇതിൽ​അടങ്ങിയിട്ടുള്ള​അമിനോ​ആസിഡാണ് ശ്രദ്ധ​കേന്ദ്രീകരിക്കാൻ​സഹായിക്കുന്നത്.​ ​

അനുബന്ധ വാര്‍ത്തകള്‍

Next Article