മുഖത്തെ ചുളിവുകൾ മാറ്റാനും, വരണ്ട ചർമ്മത്തിനും ഗ്രീൻ ടീ പായ്‌ക്കുകൾ

Webdunia
ഞായര്‍, 24 മെയ് 2020 (14:32 IST)
ആരോഗ്യ സംരക്ഷണത്തിനും അനാവശ്യമായ കൊഴുപ്പുകൾ അടിയാതിരിക്കുന്നതിനും ഗ്രീൻ ടീ ഉപയോഗിക്കുന്നത് നല്ലതാണെന്ന് നിങ്ങൾ കേട്ടിരിക്കും. എന്നാൽ അത് മാത്രമല്ല ചർമ്മ സംരക്ഷണത്തിനും ഗ്രീൻ ടീ ഉപയോഗിക്കാവുന്നതാണ്.ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ സൂര്യപ്രകാശത്തിൽ നിന്നു ചർമത്തെ സംരക്ഷിക്കുക മാത്രമല്ല സൂര്യപ്രകാശമേറ്റതുമൂലമുള്ള കരുവാളിപ്പ് അകറ്റാനും സഹായിക്കുന്നു.
 
മുഖത്തെ ചുളിവുകൾ അകറ്റാനും വരണ്ട ചർമ്മം അകറ്റാനും ​ഗ്രീൻ ടീ ഉപയോ​ഗിക്കേണ്ടത് എങ്ങനെയെന്ന് നോക്കാം
 
ഗ്രീൻ ടീ കുടിച്ചശേഷമുള്ള ടീ ബാഗിൽ അൽപം തേൻ ചേർത്ത് മുഖത്തിടാം. പത്ത് മിനുട്ടിന് ശേഷം ഇത് കഴുകി കളയുകയുമാവാം. മുഖത്തെ ചുളിവുകൾ മാറാൻ ഇത് സഹായിക്കുന്നു.
 
ചൂടുള്ള വെള്ളത്തിൽ ടീ ബാഗിട്ട് ചൂടാക്കി മുഖത്ത് സാവധാനം സ്ക്രബ് ചെയ്യുന്നത് ചർമ്മത്തിന് നല്ലതാണ്.വെള്ളം നന്നായി തിളപ്പിച്ച് ഇതിലേക്ക് ടീ ബാഗ് ഇടുക. ഇത് ഉപയോഗിച്ച് അഞ്ച് മിനുട്ട് ആവികൊള്ളുന്നത് മുഖത്തെ കറുത്ത പാടുകൾ മങ്ങുന്നതിന് സഹായിക്കും.
 
ഒരു ടേബിൾ സ്‌പൂൺ ഗ്രീൻ ടീ പൊടിച്ചതും ഒരു മുട്ടയുടെ വെള്ളയും ഒരു ടീസ്‌പൂൺ തേനും ചേർത്ത് 30 മിനുട്ട് മുഖത്തിട്ടാൽ കുരുക്കളും മുഖത്തെ പാടുകളും അകറ്റാം.

അനുബന്ധ വാര്‍ത്തകള്‍

Next Article