ചപ്പാത്തിയില്‍ നെയ് പുരട്ടിയാല്‍ നേട്ടങ്ങളേറെ ?; അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍!

Webdunia
ശനി, 9 മാര്‍ച്ച് 2019 (11:13 IST)
പല ശാരീരിക പ്രക്രിയകള്‍ക്കും ഏറെ സഹായകമാണ് ഗോതമ്പ്. പലവിധ രോഗങ്ങളാല്‍ കഷ്‌ടതകള്‍ അനുഭവിക്കുന്നവര്‍ക്ക് ശീലാമാക്കാവുന്ന ഭക്ഷണമാണ് ഗോതമ്പില്‍ നിര്‍മിക്കുന്ന ചപ്പാത്തി. മുതിര്‍ന്നവരെ പോലെ കുട്ടുകളും ഇഷ്‌ടപ്പെടുന്നതാണ് ചപ്പാത്തി.

അത്താഴത്തിന് ഏറ്റവും ഉചിതമാണ് ചപ്പാത്തി. ചപ്പാത്തി തയ്യാറാക്കിക്കഴിയുമ്പോള്‍ ചിലര്‍ ഇതില്‍ നെയ് പുരട്ടുന്ന പതിവുണ്ട്. ഈ രീതി കൊളസ്‌ട്രോള്‍ കൂട്ടുമെന്ന ധാരണ ഭൂരിഭാഗം പേരിലുമുണ്ട്. പക്ഷേ, ആരോഗ്യത്തിന് ഏറെ നല്ലതാണ് ഈ നെയ് പ്രയോഗം.

ചപ്പാത്തി തയ്യാറാക്കുമ്പോള്‍ നെയ് പുരട്ടിയാല്‍ പലതുണ്ട് നേട്ടം. ചപ്പാത്തിയില്‍ നെയ്യു പുരട്ടുന്നത് ഇതിലെ ഗ്ലൈസമിക് ഇന്‍ഡെക്‌സ് കുറയ്ക്കാന്‍ സഹായിക്കും. വിശപ്പ് ശമിക്കാനും ഇതുവഴി രാത്രിയില്‍ അമിതമായി ഭക്ഷണം കഴിക്കുന്ന ശീലം കുറയുകയും ചെയ്യും. ശരീരത്തിലെ കൊഴുപ്പു കളയാന്‍ നെയ് സഹായിക്കും. ഇത് കൊഴുപ്പു വലിച്ചെടുക്കും.

ചപ്പാത്തിയില്‍ നെയ് പുരട്ടുന്നതോടെ ദഹന പ്രശ്‌നങ്ങള്‍ ഒഴിവാകും. ഗോതമ്പ് ശരീരത്തിന് ചൂടുണ്ടാക്കുന്ന ഭക്ഷണമാണ്. ഇതിനുള്ള നല്ലൊരു പ്രതിവിധിയാണ് നെയ്. ഇത് വയറിനെ, കുടലിനെ തണുപ്പിക്കുന്നു. ഇതു വഴി ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും സാധിക്കും.

അനുബന്ധ വാര്‍ത്തകള്‍

Next Article