അല്‍ഷിമേഴ്സിനും ക്യാന്‍സറിനുമൊപ്പം ഹൃദ്രോഗത്തിനും പ്രമേഹത്തിനുമെതിരെ പ്രവര്‍ത്തിക്കാനുള്ള കഴിവും കുര്‍ക്യുമിനുണ്ട്. ലെഡ്, കാഡ്മിയം, സയനൈഡ്, ക്യുനൊലിക് ആസിഡ് തുടങ്ങിയ തലച്ചോറിന് ഹാനികരമായ വിഷങ്ങള്‍ക്കെതിരെ കുര്ക്യുമിന് ഫലപ്രദമായി പ്രവര്‍ത്തിക്കുമെന്നും പഠനങ്ങള്‍ പറയുന്നു.