ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ചുണ്ട് വരളുന്നതില്‍ നിന്നും രക്ഷനേടാം

Webdunia
വെള്ളി, 1 ഫെബ്രുവരി 2019 (17:21 IST)
ചുണ്ട് വരള്‍ച്ച സ്‌ത്രീയേ മാത്രമല്ല പുരുഷന്മാരെയും അലട്ടുന്ന പ്രശ്‌നമാണ്. തണുപ്പ് കാലത്താണ് ഈ പ്രശ്‌നം കൂടുതലാകുന്നത്. പലവിധ കാരണങ്ങള്‍ മൂലം ഈ അവസ്ഥ ഉണ്ടാകുമെങ്കിലും വിറ്റാമിന്‍ സി, ബി12, കാല്‍സ്യം എന്നിവയുടെ കുറവാണ് ചുണ്ട് വരളുന്നതിന് കാ‍രണം.

ചുണ്ട് വരളുന്നത് വലിയ ആരോഗ്യ പ്രശ്‌നമായെടുത്ത് ഡോക്‍ടറുടെ സഹായം തേടുന്നവരുടെ എണ്ണം കുറവല്ല. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇക്കാര്യത്തില്‍ പരിഹാരം നേടാന്‍ സാധിക്കും. വിറ്റമിന്‍ ബി2, വിറ്റമിന്‍ ബി6, വിറ്റമിന്‍ ബി1 എന്നിവ അടങ്ങിയ ഭക്ഷണം ശീലമാക്കുകയാണ് ഏറ്റവും പ്രധാനം.

വിറ്റാമിനടങ്ങിയ ഭക്ഷണം കഴിക്കുന്നതിനൊപ്പം ദിവസവും എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. രാത്രി ഉറങ്ങുന്നതിന് മുമ്പ് അല്‍പം നെയ്യോ വെളിച്ചെണ്ണയോ ചുണ്ടില്‍ തേച്ച് പിടിപ്പിക്കുന്നത് ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാന്‍ സഹായിക്കും.

ലിപ് ബാമോ പുരട്ടുന്നതിനൊപ്പം രാവിലെ പല്ല് തേച്ചതിന് ശേഷം ചുണ്ടുകളിലെ ഡെഡ് സ്‌കിന്‍ നീക്കം ചെയ്യാന്‍ ചുണ്ടുകള്‍ മൃദുവായി ബ്രഷ് ചെയ്യുന്നത് വളരെ നല്ലതാണ്. ചുണ്ട് വരളുന്നതായി തോന്നിയാല്‍ കൂടുതല്‍ ടിപ്‌സുകള്‍ പരീക്ഷിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

അനുബന്ധ വാര്‍ത്തകള്‍

Next Article