വീട്ടിൽ പൂച്ചകളെ വളർത്തുന്നവരാണോ നിങ്ങൾ ? എങ്കിൽ ഇക്കാര്യം അറിഞ്ഞിരിയ്ക്കണം !

Webdunia
ബുധന്‍, 1 ജൂലൈ 2020 (15:19 IST)
പൂച്ചകളെ വീട്ടിൽ വളർത്തുന്നവരാണ് നമ്മളിൽ പലരും, ഒഴിവുള്ള സമയങ്ങളിലും തിരക്കുകൾക്കിടയിൽ സമയം കണ്ടെത്തിയും പൂച്ചകളെ നമ്മൾ ലാളികാറുണ്ട്. പൂച്ചകളുടെ മുഖത്തുവരുന്ന ഭാവങ്ങളെല്ലാം നമുക്ക് വലിയ ഇഷ്ടവുമാണ്. എന്നാൽ പൂച്ചയുടെ മുഖ ഭാവത്തെ കുറിച്ച് ഒരു പഠനം പുറത്തുവന്നിരിക്കുകയാണ് ഇപ്പോൾ മുഖഭാവത്തിലൂടെ നമ്മുടെ മനം കീഴടക്കുന്ന പൂച്ചകൾ പക്ഷേ നമ്മെ വഞ്ചിക്കുകയാണ് എന്നാണ് പഠനം പറയുന്നത്.
 
മനസിലുള്ളതിനെ മുഖത്തു കാണിക്കാത്ത ജീവികളാണ് പൂച്ചകൾ എന്നാണ് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. അതായത് കാര്യസാധ്യത്തിനായി മുഖത്ത് വികാരങ്ങളെ മിന്നിമായിക്കാൻ പൂച്ചകൾക്ക് കഴിയുമത്രേ. പൂച്ചകളുടെ പെരുമാറ്റം മനസിലാക്കാൻ കഴിവുള്ള ആളുകളുടെ സഹയത്തോടെയാണ് ഗവേഷകർ പഠനം പൂർത്തിയാക്കിയത്. 
 
പൂച്ചകളെ വളർത്തുന്ന ആളുകൾക്ക് പൂച്ചകളുടെ വിവിധ മുഖഭവങ്ങളുടെ വീഡിയോ ക്ലിപ്പുകൾ കാണിച്ച് പൂച്ചകൾ മനസിൽ ചിന്തിക്കുന്നത് എന്ത് എന്ന് പറയിപ്പിക്കുന്നതായിരുന്നു പഠനത്തിന്റെ മാർഗം. ഒട്ടുമുക്കാൽ പേരും ഈ ടെസ്റ്റിൽ പരാജയപ്പെട്ടു. നല്ല ബുദ്ധിശക്തിയുള്ള ജീവികളായ പൂച്ചകൾക്ക് മനുഷ്യനെ ഇമോഷണലായി ഉപയോഗപ്പെടുത്താൻ സാധിക്കുന്നുണ്ട് എന്നാണ് പഠനത്തിലെ കണ്ടെത്തൽ. പൂച്ചകളും മനുഷ്യരും തമ്മിലുള്ള പഠനത്തെപ്പോലും ചോദ്യം ചെയ്യുന്നതാണ് പുതിയ പഠനം. 

അനുബന്ധ വാര്‍ത്തകള്‍

Next Article