വായു മലിനികരണം കിഡ്നിയുടെ ആരോഗ്യത്തെ ബാധിക്കും, പഠനത്തിൽ കണ്ടെത്തൽ

Webdunia
വ്യാഴം, 5 മാര്‍ച്ച് 2020 (20:13 IST)
വായുവിലെ മലിനീകരണത്തിന്റെ തോത് വർധിക്കുന്നത് മനുഷ്യന്റെ ആരോഗ്യത്തിന് ഏറെ ദോഷകരമാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ, വായു മലിനീകരണം എന്ന് കേൾക്കുമ്പോൾ ശ്വസകോശത്തിലുണ്ടാകാവുന്ന പ്രശ്നങ്ങളെ കുറിച്ചാവും നമ്മൾ ആദ്യം ചിന്തിക്കുക. എന്നാൽ വായു മലിനീകരണം കിഡ്നിയിൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് കാരണമാകുന്നതായി കങ്ങെത്തിയിരിക്കുകയാണ് ഗവേഷകർ 
 
ജൊൺസ് ഹോപ്‌കിൻസ് സ്കൂൾ ഓഫ് മെഡിസിൻസിലെ ഗവേഷകനായ മാത്യുവും സംഘവും നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. അമേരിക്കയിലെ വിവിധയിടങ്ങളിൽനിന്നുമുള്ള 10,997 പേരിലാണ് സംഘം പഠനം നടത്തിയത്. വായുവിൽ അടങ്ങിയിരിക്കുന്ന സുക്ഷ്മ വസ്തുകൾ ശരീരത്തിൽ എത്തുന്നതോടെ ഇത് രക്തത്തിൽ കലർന്ന് കിഡ്നികൾക്ക് ഭീഷണിയായി മാറുന്നതായാണ് പഠനത്തിലെ കണ്ടെത്തൽ.
 
വയുവിലെ മലിനീകരണത്തിന്റെ തോത് വർധിക്കുന്നത് കിഡ്നികളുടെ പ്രവർത്തനം നിന്നുപോകാവുന്ന തരത്തിലേക്കള്ള ഗുരുതരമായ പ്രശ്നങ്ങൾക്ക് കാരണമായേക്കാം എന്നും ഗവേഷകർ പറയുന്നു. ലോകത്ത് വൃക്കരോഗങ്ങൾ വർധിക്കുന്നതിൽ കാലാവസ്ഥക്കും വായു മലിനീകരണത്തിനും വലിയ പങ്കുണ്ട് എന്ന് പഠനത്തിന് നേതൃത്വം നൽകിയ ഡോക്ടർ മാത്യു പറയുന്നു. ക്ലിനിക്കൽ ജേർണൽ ഓഫ് ദ് അമേരിക്കൻ സോസൈറ്റി ഓഫ് നെഫ്രോപ്പതിയിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.    

അനുബന്ധ വാര്‍ത്തകള്‍

Next Article