എസിയുടെ തണുപ്പിലെ വ്യായാമം ദോഷമോ ?; ജിമ്മില്‍ പോകുമ്പോള്‍ ഇക്കാര്യം ശ്രദ്ധിക്കണം

Webdunia
ഞായര്‍, 8 ജൂലൈ 2018 (14:52 IST)
ഇന്നത്തെ യുവത്വം ശരീര സൌന്ദര്യം കാത്തു സൂക്ഷിക്കുന്നതില്‍ താല്‍പ്പര്യം കാണിക്കുന്നവരാണ്. മാറിയ ഭക്ഷണക്രമവും രോഗഭീതിയുമാണ് പലരെയും അല്ലട്ടുന്ന പ്രശ്‌നം. ഇരുന്ന് ജോലി ചെയ്യുന്ന സ്‌ത്രീകളും പുരുഷന്മാരും പലവിധ രോഗങ്ങള്‍ക്ക് അടിമപ്പെടാറുണ്ട്.

ഇതോടെയാണ് ജിമ്മില്‍ പോകണമെന്ന ആശയം പലരിലും തോന്നുന്നത്. എല്ലാവധി സൌകര്യങ്ങളുമുള്ള ജിമ്മില്‍ പോകാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എസിയുടെ (എയര്‍കണ്ടിഷന്‍) സൌകര്യമുള്ളതിനാല്‍ മുന്തിയ ജിമ്മുകള്‍ തിരഞ്ഞെടുക്കുന്നവരും ധാരാളമാണ്.

എസിയുടെ തണുപ്പില്‍ വ്യായാമം ചെയ്‌താല്‍ ശരീരത്തിന് ദോഷമുണ്ടാകുമെന്നറിയാതെയാണ് പലരും ഈ തീരുമാനത്തില്‍ എത്തുന്നത്. എസിയുള്ള ജിമ്മുകളില്‍ വര്‍ക്കൗട്ട് ചെയ്യുമ്പോള്‍ ശരീരം ചൂടാകില്ല. ഇതോടെ സ്വാഭാവികമായി ഉണ്ടാകേണ്ട വിയര്‍പ്പ് പോലും ഉണ്ടാകില്ല എന്നതാണ് പ്രധാന പ്രശ്‌നം. ഇതോടെ വര്‍ക്കൗട്ടിന്‍റെ ഫലം കുറയുകയും ചെയ്യും.

എസിയുടെ തണുപ്പില്‍ വ്യായാമം ചെയ്യുമ്പോള്‍ ശരീരത്തില്‍ ഡീ ഹൈഡ്രേഷന്‍ സംഭവിക്കുകയും അത് ഗുണത്തേക്കാളോറെ ദോഷമാവുകയും ചെയ്യും. ശരീരം വേണ്ടവിധം ചൂടാകാത്തതിനാല്‍ ഉറക്കവും ക്ഷീണവും പിടികൂടുകയും ചെയ്യും.

അനുബന്ധ വാര്‍ത്തകള്‍

Next Article