വയറിളക്കത്തിന് വേഗം പരിഹാരം കാണാന്‍ ഇങ്ങനെ ചെയ്താല്‍ മതി

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 11 നവം‌ബര്‍ 2021 (12:36 IST)
വയറിളക്കം പല കാരണങ്ങള്‍ കൊണ്ട് വരാം. ആഹാരത്തിന്റെ പ്രശ്നങ്ങള്‍ കൊണ്ടും ദഹനസംബന്ധമായ പ്രശ്നങ്ങള്‍ കൊണ്ടും വയറിളക്കം വരാവുന്നതാണ്. ബാക്ടീരിയ അല്ലെങ്കില്‍ വൈറല്‍ ഇന്‍ഫെക്ഷന്‍, ഭക്ഷ്യവിഷബാധ, വയറ്റിലെ വിരകള്‍,ദഹന സംബന്ധമായ പ്രശ്നങ്ങള്‍, ഭക്ഷണത്തിലെ അലര്‍ജി എന്നിവയെല്ലാം വയറിളക്കത്തിന്റെ പ്രധാന കാരണങ്ങളില്‍ ചിലതാണ്. പഴുത്ത പഴവും അല്‍പം തൈരും മിക്സ് ചെയ്ത് കഴിക്കുന്നത് ഏത് വലിയ വയറുവേദനക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. രണ്ട് പഴുത്ത പഴം ചെറിയ കഷ്ണങ്ങളാക്കി അതില്‍ ഒരു ബൗള്‍ തൈര് മിക്സ് ചെയ്ത് ദിവസവും ഒരു തവണയെങ്കിലും കഴിക്കാം. 
 
കൂടാതെ മോര് നല്ലൊരു പരിഹാരമാണ് വയറിളക്കത്തിന്. ഇത് വയറിളക്കത്തിന് കാരണമാകുന്ന ബാക്ടീരിയയേും അണുക്കളേയും എല്ലാം ഇല്ലാതാക്കാന്‍ സഹായിക്കുന്നു. അല്‍പം ഉപ്പിട്ട് ഒരു ഗ്ലാസ്സ് മോര് കഴിക്കാം. ഇത് എല്ലാ വിധത്തിലുള്ള പ്രശ്നം കാണാന്‍ സഹായിക്കുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article