ഇടുങ്ങിയ ചിന്താഗതിയുള്ളവരാണ് ചൈനയിലെ കമ്യൂണിസ്റ്റ് നേതാക്കളെന്നും തനിക്ക് ഇന്ത്യയില്‍ തുടരാനാണ് ആഗ്രഹമെന്നും ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ പറഞ്ഞു. ടോക്യോ കേന്ദ്രീകരിച്ച് നടന്ന ഒരു ഓണ്‍ലൈന്‍ ന്യൂസ് കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ദലൈലാമ. വിവിധ സംസ്‌കാരങ്ങളുടെ വൈവിധ്യങ്ങളെ കുറിച്ച് ചൈനയ്ക്ക് ഒന്നും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.