ഇടുക്കിയില്‍ ഊഞ്ഞാല്‍ ആടുന്നതിനിടെ പത്തുവയസുകാരന്‍ കയര്‍ കഴുത്തില്‍ കുരുങ്ങി മരിച്ചു

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 11 നവം‌ബര്‍ 2021 (08:21 IST)
ഇടുക്കിയില്‍ ഊഞ്ഞാല്‍ ആടുന്നതിനിടെ പത്തുവയസുകാരന്‍ കയര്‍ കഴുത്തില്‍ കുരുങ്ങി മരിച്ചു. മൂന്നാര്‍ കോളനിയില്‍ കൃഷ്ണമൂര്‍ത്തിയുടെ മകന്‍ വിഷ്ണുവാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ആറരയോടെയാണ് സംഭവം നടന്നത്. മാതാപിതാക്കള്‍ ബന്ധുവീട്ടില്‍ പോയി തിരിച്ചു വരുമ്പോഴാണ് കുട്ടി കയറില്‍ കുരുങ്ങികിടക്കുന്നത് കണ്ടത്.
 
ഉടന്‍ മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍