രാജ്യത്ത് നിലവില്‍ കൊവിഡ് ചികിത്സയിലുള്ളത് 1.38ലക്ഷത്തിലധികം പേര്‍

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 11 നവം‌ബര്‍ 2021 (12:08 IST)
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 13,091 പേര്‍ക്ക്. കൂടാതെ രോഗം മൂലം 340 പേരുടെ മരണം കഴിഞ്ഞ മണിക്കൂറുകളില്‍ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നത് 1,38,556 പേരാണ്. കഴിഞ്ഞ 266 ദിവസങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. അതെസമയം 109 കോടിയിലേറെപ്പേര്‍ രാജ്യത്ത് കൊവിഡ് വാക്സിന്‍ സ്വീകരിച്ചിട്ടുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍