ഒരാള്‍ ഉപയോഗിച്ച ഇയര്‍ഫോണ്‍ മാറി ഉപയോഗിക്കുന്നത് ചെവിക്ക് ദോഷം; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

Webdunia
തിങ്കള്‍, 20 ജൂണ്‍ 2022 (16:04 IST)
ഒരാള്‍ ഉപയോഗിച്ച ഇയര്‍ഫോണ്‍ നാം മാറി ഉപയോഗിക്കാറുണ്ടോ? അല്ലെങ്കില്‍ നമ്മള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഇയര്‍ഫോണ്‍ മറ്റുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ കൊടുക്കാറുണ്ടോ? ഉണ്ടെങ്കില്‍ അത് ചെവിക്ക് ദോഷം ചെയ്യും. ഒരിക്കലും ഇയര്‍ഫോണ്‍ മാറി ഉപയോഗിക്കരുത്. അങ്ങനെ പറയാന്‍ കാരണവുമുണ്ട്. 
 
ഇയര്‍ഫോണ്‍ മാറി ഉപയോഗിക്കുന്നത് ബാക്ടീരിയ ഇന്‍ഫെക്ഷന് കാരണമാകുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ഒരാളുടെ ചെവിയിലുള്ള ബാക്ടീരിയ ഇയര്‍ഫോണ്‍ മാറി ഉപയോഗിക്കുമ്പോള്‍ വേറെ ആളുടെ ചെവിയിലേക്ക് പകരാന്‍ സാധ്യത കൂടുതലാണ്. അതിനാല്‍ ഇയര്‍ഫോണ്‍ മാറി ഉപയോഗിക്കുന്നത് ഒഴിവാക്കണം. പ്രത്യേകിച്ച് ചെവിയില്‍ പഴുപ്പ്, ഫംഗല്‍ പ്രശ്‌നങ്ങള്‍ എന്നിവ ഉള്ളവര്‍ ഒരിക്കലും തങ്ങളുടെ ഇയര്‍ഫോണ്‍ വേറെ ആളുകള്‍ക്ക് ഉപയോഗിക്കാന്‍ നല്‍കരുത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article